മമ്പറത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആര്‍ എസ് എസ് അക്രമമെന്ന് പരാതി: മൂന്ന് പേര്‍ക്ക് പരുക്കേറ്റു
May 31, 2022, 23:59 IST
കണ്ണൂർ: (www.kvartha.com) കൂത്തുപറമ്പ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ മമ്പറത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കു നേരെ അക്രമമെന്ന് പരാതി.
ചൊവ്വാഴ്ച രാത്രി 8.30 മണിയോടെ ആര്‍ എസ് എസ്- ബി ജെ പി പ്രവര്‍ത്തകര്‍ അക്രമിച്ചുവെന്നാണ് പരാതി.
ഡി സി സി സെക്രടറി പൊന്നമ്പത്ത് ചന്ദ്രന്‍ , യൂത് കോണ്‍ഗ്രസ് വേങ്ങാട് മണ്ഡലം പ്രസിഡണ്ട് മിഥുന്‍ മാറോളി, സെക്രടറി പ്രയാഗ് പ്രദീപ് എന്നിവരെയാണ് 30 ഓളം വരുന്ന സംഘം ഇടിക്കട്ട, ദണ്ഡ്
ഉള്‍പെടെയുടെയുള്ളവയുമായി അക്രമിച്ചു പരിക്കേല്‍പിച്ചതെന്നാണ് പരിക്കേറ്റവർ പറയുന്നത്.
മമ്പറം പടിഞ്ഞിറ്റാംമുറിയിൽ വെച്ചാണ് അക്രമം നടന്നത്. യാതൊരു പ്രകോപനവുമില്ലാതെയാണ് അക്രമം അഴിച്ചുവിട്ടതെന്ന് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ ആരോപിച്ചു.
സംഭവത്തില്‍ യൂത് കോണ്‍ഗ്രസ് ധര്‍മടം നിയോജക മണ്ഡലം കമിറ്റി ശക്തമായി പ്രതിഷേധിച്ചു. ആര്‍ എസ് എസ് അക്രമത്തിനെതിരെ ബുധനാഴ്ച വൈകിട്ട് പ്രതിഷേധ പ്രകടനം നടത്തുമെന്ന് നിയോജക മണ്ഡലം പ്രസിഡണ്ട് സനോജ് പലേരി അറിയിച്ചു.
അക്രമത്തില്‍ ഡി സി സി അധ്യക്ഷന്‍ മാര്‍ടിന്‍ ജോര്‍ജും പ്രതിഷേധിച്ചു.

Keywords: News, Kerala, Kannur, Top-Headlines, Complaint, Attack, Injured, Hospital, Congress, RSS, Police, Mambaram, Complaint of attack against Congress leaders in Mambaram: Three injured.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.