ന്യൂഡെല്‍ഹി: (www.kvartha.com) ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍കാര്‍ തന്റെ പാര്‍ടിയുടെ പ്രത്യയശാസ്ത്രത്തെയാണ് ഭയപ്പെടുന്നതെന്നും അല്ലാതെ തന്നെയല്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം.
അതേസമയം ജൂണ്‍ 10ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിനെ ചൊല്ലിയുള്ള പാര്‍ടിക്കുള്ളിലെ അതൃപ്തിയെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു.
തമിഴ്നാട്ടില്‍ നിന്നുള്ള രാജ്യസഭാ തെരഞ്ഞെടുപ്പിനായി ചെന്നൈയില്‍ അധികാരികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കുന്ന മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഇടതുപാര്‍ടികള്‍ ഉള്‍പെടെയുള്ള ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിന്റെ മറ്റ് സഖ്യകക്ഷികള്‍ക്കും ചിദംബരം നന്ദി പറഞ്ഞു. എല്ലാവരുടെയും പിന്തുണയോടെയാണ് താന്‍ നാമനിര്‍ദേശ പത്രിക സമര്‍പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ടിഎന്‍ കോണ്‍ഗ്രസ് കമറ്റി പ്രസിഡന്റ് കെ എസ് അഴഗിരി, കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് കെ സെല്‍വപെരുന്തഗൈ എന്നിവരുള്‍പെടെയുള്ള എല്ലാ തമിഴ്നാട് കോണ്‍ഗ്രസ് നേതാക്കളുടെയും സാന്നിധ്യത്തിലാണ് അദ്ദേഹം നാമനിര്‍ദേശ പത്രിക അധികാരികള്‍ക്ക് സമര്‍പിച്ചത്. ഇതുവഴി തന്റെ സ്ഥാനാര്‍ഥിത്വത്തിന് എല്ലാ പാര്‍ടികളുടേയും പിന്തുണയുണ്ടെന്ന സൂചനയും അദ്ദേഹം നല്‍കി.
പിന്തുണയുടെ കാര്യം സോണിയ ഗാന്ധിയെ അറിയിച്ചപ്പോള്‍ അവര്‍ സന്തോഷവും അഭിനന്ദനവും അറിയിച്ചതായും ചിദംബരം പറഞ്ഞു.
തന്റെ മകനും പാര്‍ടി എംപിയുമായ കാര്‍ത്തി ചിദംബരത്തിന്റെ സ്ഥാപനങ്ങളില്‍ അടുത്തിടെ സിബിഐ നടത്തിയ പരിശോധനയെക്കുറിച്ചുള്ള ചോദ്യത്തിന്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉള്‍പെടെയുള്ള കേന്ദ്ര ഏജന്‍സികളെക്കുറിച്ച് പുതിയ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു ചിദംബരത്തിന്റെ പ്രതികരണം.
ബോളിവുഡ് താരം ശാരൂഖ് ഖാന്റെ മകന്‍ ഉള്‍പെട്ട ആര്യന്‍ ഖാന്‍ മയക്കുമരുന്ന് കേസ് പോലുള്ള കാര്യങ്ങളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ആളുകള്‍ ഇതിനകം തന്നെ സ്വന്തം നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.
'നിങ്ങള്‍ സ്വന്തം നിഗമനത്തിലെത്തുക.' കേന്ദ്രസര്‍കാര്‍ തന്നെ എന്തിന് ഭയപ്പെടണം, തനിക്ക് അങ്ങനെ തോന്നുന്നില്ല, ഞാന്‍ സിംഹമോ കടുവയോ ഒന്നുമല്ല, ഒരു മനുഷ്യനാണ്, പക്ഷേ ഞാന്‍ കോണ്‍ഗ്രസ് പാര്‍ടിയെ പ്രതിനിധീകരിക്കുന്ന ഒരാളാണെന്നും' അദ്ദേഹം അഭിപ്രായപ്പെട്ടു.
തന്റെ രചനകളിലും പ്രസംഗങ്ങളിലും പാര്‍ടിയുടെ പ്രത്യയശാസ്ത്രമാണ് ഉയര്‍ത്തികാട്ടിയതെന്നും ചിദംബരം പറഞ്ഞു. 'അവര്‍ എന്നെ ഭയപ്പെടുന്നതായി ഞാന്‍ കരുതുന്നില്ല... അവര്‍ കോണ്‍ഗ്രസ് പാര്‍ടിയുടെ പ്രത്യയശാസ്ത്രത്തെയാണ് ഭയപ്പെടുന്നത്.' കേന്ദ്രത്തിന് പകരം ഡിഎംകെ 'യൂനിയന്‍' എന്ന വാക്ക് ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ഭരണഘടന 'യൂനിയന്‍' എന്ന വാക്കാണ് ഉപയോഗിക്കുന്നതെന്നും കേന്ദ്ര സര്‍കാരല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഉപരിസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 10 സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുന്നതില്‍ പാര്‍ടിക്കുള്ളിലെ അതൃപ്തിയെ കുറിച്ചുള്ള ചോദ്യത്തിന്, ചിദംബരം പറഞ്ഞത് ഇങ്ങനെ;
'ഞങ്ങള്‍ക്ക് വിജയിക്കാന്‍ 10 സീറ്റുകള്‍ മാത്രമേ ഉള്ളൂ, അവര്‍ക്ക് അത് 10 സ്ഥാനാര്‍ഥികള്‍ക്ക് മാത്രമേ നല്‍കാന്‍ കഴിയൂ, നിങ്ങള്‍ എന്ത് ചെയ്യും എന്ന്.
Keywords: Chidambaram says BJP-led Centre fears Congress party’s ideology, New Delhi, News, Politics, Rajya Sabha Election, Chidambaram, Congress, Criticism, BJP, National.