Cyber fraud | ഡിജിപിയും സൈബര്‍ തട്ടിപ്പിന് ഇരയായി! ആരും കെണിയില്‍ വീഴരുതെന്ന് ട്വീറ്റ്; സംഭവം ഇങ്ങനെ
May 29, 2022, 15:37 IST
മൊഹാലി: (www.kvartha.com) കള്ളന്‍ പൊലീസിനെയും പറ്റിച്ചു, അതും ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസിനെ (ഡിജിപി). ചണ്ഡീഗഢിലെ ഡിജിപിയാണ് സൈബര്‍ തട്ടിപ്പിനിരയായത്. അദ്ദേഹം ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തി. ഡിജിപി പ്രവീര്‍ രഞ്ജന്റെ പേരും ചിത്രവും ഉപയോഗിച്ച് പ്രശസ്തമായ മെസേജിംഗ് ആപ് വഴി പരിചയക്കാരില്‍ നിന്ന് ആമസോണ്‍ സമ്മാന കാര്‍ഡുകള്‍ തേടിയിരിക്കുകയാണ് തട്ടിപ്പുകാരൻ. ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചവരോട് കെണിയില്‍ വീഴരുതെന്ന് ഡിജിപി ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചു.
'ആമസോണ്‍ ഗിഫ്റ്റ് കാര്‍ഡുകള്‍ ആവശ്യപ്പെട്ട് എന്റെ പേരും ഡിപിയും ഉപയോഗിക്കുന്ന തട്ടിപ്പുകാരനെ കുറിച്ച് എന്തെങ്കിലും വിവരംലഭിച്ചാല്‍ അറിയിക്കണമെന്ന് നിങ്ങളോട് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ദയവായി cybercrime-chd(at)nic(dot)in എന്ന വിലാസത്തില്‍ റിപോര്‍ട് ചെയ്യുക.' അദ്ദേഹം ട്വീറ്റ് ചെയ്തു.
ചണ്ഡീഗഡ് ഡിജിപി ആകുന്നതിന് മുമ്പ് പ്രവീര്‍ രഞ്ജന്‍ ഡെല്‍ഹി പൊലീസിലെ സ്‌പെഷ്യല്‍ ക്രൈം സിപിയായിരുന്നു. അതേസമയം, സംഭവത്തില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords: News, National, Top-Headlines, DGP, Police, Cyber Crime, Fraud, Social-Media, Chandigarh DGP, Chandigarh DGP victim of cyber fraud, photo used to seek gift cards from acquaintances.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.