Follow KVARTHA on Google news Follow Us!
ad

Car Crashes Shop | 'ബ്രേകിന് പകരം ആക്‌സിലേറ്ററില്‍ കാല്‍ അമര്‍ന്നു'; പാര്‍ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ കടയ്ക്കുള്ളിലേക്ക് ഇടിച്ചുകയറി 2 പേര്‍ക്ക് പരിക്ക്, വീഡിയോ വൈറല്‍

Caught On Camera: Driver Accidentally Crashes Car Into US Store, Injures Two Employees#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


വാഷിങ്ടന്‍: (www.kvartha.com) യുഎസിലെ ടെംപേയില്‍ നിയന്ത്രണം വിട്ട കാര്‍ കടയ്ക്കുള്ളിലേക്ക് ഇടിച്ചുകയറി രണ്ട് പേര്‍ക്ക് പരിക്ക്. പാര്‍ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. തിരക്കിനിടയില്‍ ഡ്രൈവര്‍ ബ്രേകിന് പകരം ആക്സിലറേറ്ററില്‍ കാലമര്‍ത്തിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് വിവരം.

അപകടത്തില്‍പെട്ടവരെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചു. ഇരുവരുടേയും പരിക്ക് ഗുരുതരമല്ലെന്നും സുഖം പ്രാപിച്ച് വരുന്നതായും പൊലീസ് അറിയിച്ചു. അപകടത്തിന്റെ ദൃശ്യം പോലീസ് ട്വിറ്ററില്‍ ഷെയര്‍ ചെയ്തു.

News,World,international,Washington,Car,Accident,Vehicles,Top-Headlines,Injured, Caught On Camera: Driver Accidentally Crashes Car Into US Store, Injures Two Employees


കടയ്ക്കുള്ളില്‍ രണ്ട് പേര്‍ സംസാരിച്ചു നില്‍ക്കുന്നതിനിടെ വെള്ളനിറത്തിലുള്ള വാഹനം ഇടിച്ചുകയറുന്നത് ദൃശ്യങ്ങളില്‍ കാണാം. സംസാരിച്ചുനിന്നവരേയും ഇടിച്ചശേഷം വാഹനം കടയില്‍ വച്ചിരിക്കുന്ന സാധനങ്ങള്‍ തട്ടിത്തകര്‍ത്ത് മുന്നോട്ടുനീങ്ങുന്നതും വീഡിയോയിലുണ്ട്. 25 അടിയോളം കാര്‍ കടയ്ക്കുള്ളിലേക്ക് ഇടിച്ചുകയറിയ ശേഷം, പിന്നീട് പിറകിലേക്കെടുക്കുന്നതും വീഡിയോയില്‍ കാണാം.


Keywords: News,World,international,Washington,Car,Accident,Vehicles,Top-Headlines,Injured, Caught On Camera: Driver Accidentally Crashes Car Into US Store, Injures Two Employees

Post a Comment