Follow KVARTHA on Google news Follow Us!
ad

'Cartoon Man June 2' | കാര്‍ടൂണ്‍ മാന്‍ ബാദുഷയുടെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണ പരിപാടി 'കാര്‍ടൂണ്‍ മാന്‍ ജൂണ്‍ 2 ' മേയ് 14 മുതല്‍ ജൂണ്‍ 2 വരെ വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kochi,News,Cartoon,Children,Kerala,
കൊച്ചി: (www.kvartha.com) 2021 ജൂണ്‍ രണ്ടിന് കോവിഡ് ബാധിച്ച് മരിച്ച അനുഗ്രഹീത കലാകാരന്‍ കാര്‍ടൂണ്‍ മാന്‍ ബാദുഷയുടെ സ്മരണാര്‍ഥം 'കാര്‍ടൂണ്‍ മാന്‍ ജൂണ്‍ 2 ' എന്ന പേരില്‍ മെയ് 14 മുതല്‍ ജൂണ്‍ രണ്ടു വരെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.

'Cartoon Man June 2' is commemorating the first death anniversary of Cartoon Man Badusha with various events from May 14 to June 2, Kochi, News, Cartoon, Children, Kerala
കാര്‍ടൂണ്‍ കലാകാരന്മാരുടെ കൂട്ടായ്മയായ കാര്‍ടൂണ്‍ ക്ലബ് ഓഫ് കേരളയും കുട്ടികള്‍ക്കും, രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമായി നിലകൊള്ളുന്ന സന്നദ്ധ സംഘടനയായ പെറ്റല്‍സ് ഗ്ലോബ് ഫൗന്‍ഡേഷനും ലോറം വെല്‍നസ് കെയറിന്റെയും ലേണ്‍വെയര്‍ കിഡ്‌സിന്റെയും സി എസ് ആര്‍ ഡിവിഷനുകളുടെയും സഹകരണത്തോടെയാണ് കൊച്ചി പനമ്പിള്ളി നഗറില്‍ ലോറം അങ്കണത്തിലും സമീപത്തുള്ള പാര്‍കിലുമായി പരിപാടി സംഘടിപ്പിക്കുന്നത്.

മെയ് പതിനാലിന് രാവിലെ 'ദൈവിക കുഞ്ഞുങ്ങള്‍ക്കായി സ്വര്‍ഗീയ കലാകാരന്‍'(Heavenly Artist for the divine children) എന്ന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് എറണാകുളം എം എല്‍ എ, ടി ജെ വിനോദ് ബാദുഷ അനുസ്മരണ പരമ്പരയ്ക്ക് തുടക്കം കുറിക്കും. അതുല്യരായ നിരവധി ചിത്രകാരന്മാര്‍ പരിപാടിയില്‍ പങ്കെടുക്കും.

മുന്‍ ജില്ലാ ജഡ്ജിയും കേരള ജൂഡിഷ്യല്‍ അകാദമി ഡയറക്ടറുമായിരുന്ന കെ സത്യന്‍ പരിപാടിയില്‍ മുഖ്യാതിഥിയാകും. ജൂണ്‍ രണ്ടിന് കൊച്ചി പനമ്പിള്ളി നഗറിലെ ലോറം അങ്കണത്തിലാണ് സമാപന ചടങ്ങ്. കൊച്ചി മേയര്‍ അഡ്വകറ്റ് എം അനില്‍കുമാര്‍, പ്രശസ്ത ചലച്ചിത്ര താരം സിദ്ദീഖ് തുടങ്ങിയ പ്രമുഖര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.

ഏറെ കഴിവുകളുള്ള ഭിന്ന ശേഷിക്കാരായ കുഞ്ഞുങ്ങളെ ( Special Children) സ്‌നേഹിക്കുകയും അവരുടെ വികസനത്തിനായി പ്രയത്‌നിക്കുകയും ചെയ്തിരുന്ന കലാകാരനായിരുന്നു കാര്‍ടൂണ്‍മാന്‍ ബാദുഷ. അതുകൊണ്ടുതന്നെ ബാദുഷയുടെ ഓര്‍മയ്ക്കായി അത്തരം കുട്ടികള്‍ക്കായുള്ള പ്രത്യേക പരിപാടിയാണ് മെയ് പതിനാലിന് രാവിലെ സംഘടിപ്പിക്കുന്ന 'ദൈവിക കുഞ്ഞുങ്ങള്‍ക്കായി സ്വര്‍ഗീയ കലാകാരന്‍'(Heavenly Artist for the divine children) എന്ന പരിപാടി.

മേയ് 14 ശനിയാഴ്ച രാവിലെ 9.15 മുതല്‍ 10.45 വരെ 'ഓടിസം, സെറിബ്രല്‍ പാള്‍സി, ഡൗണ്‍ സിന്‍ഡ്രോം, മറ്റു വൈകല്യങ്ങള്‍' എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കല്‍, അത്തരം വൈകല്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കാലാകാലങ്ങളായി വികാസം പ്രാപിച്ചിരിക്കുന്ന സങ്കേതങ്ങള്‍, ശാരീരിക സംസാര മാനസിക വൈകല്യങ്ങള്‍ അതിജീവിച്ചു ജീവിത വിജയം നേടിയവര്‍ എന്നീ വിഷയങ്ങളെ ആസ്പദമാക്കി പത്ത് കാര്‍ടൂണ്‍-കാരികേചര്‍ കലാകാരന്മാര്‍ ഒരുമിച്ച് ചേര്‍ന്ന് ഇരുപതടി നീളമുള്ള വലിയ കാന്‍വാസില്‍ (Big Canvas) കുരുന്നുകളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തില്‍ ഒരു ഡൂഡില്‍ വിസ്മയം ഒരുക്കും.

തുടര്‍ന്ന് കുട്ടികളും കലാകാരന്മാരും കുട്ടികളുടെ പരിശീലകരും ചേര്‍ന്നുള്ള ആശയ വിനിമയവും കുട്ടികളും കലാകാരന്മാരും ഒത്ത് ചേര്‍ന്നുള്ള ഒരു കൂട്ട വരയും (Collective Drowing) പരിപാടിയുടെ ഭാഗമായി നടക്കും. ഇതോടൊപ്പം കുട്ടികള്‍ക്കായി ചിത്ര പഠന കാംപും വിനോദ പരിപാടികളും മത്സരങ്ങളും അരങ്ങേറും.

ഒന്നാം സമ്മാനം - രണ്ടാം സമ്മാനം എന്ന വേര്‍തിരിവില്ലാതെ മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും സമ്മാനങ്ങളും ആര്‍ട് കാംപില്‍ പങ്കെടുത്തതിന്റെ സര്‍ടിഫികറ്റും നല്‍കും. കൂടാതെ കാര്‍ടൂണ്‍-കാരികേചര്‍ കലാകാരന്മാര്‍ താല്‍പര്യമുള്ളവര്‍ക്ക് രേഖാചിത്രവും വരച്ചു നല്‍കും.

പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഭിന്ന ശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ 92 07 07 07 11 എന്ന നമ്പറില്‍ വിളിച്ചു രെജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പ്രവേശനം തികച്ചും സൗജന്യമാണ്.

ഇത് കൂടാതെ 'കാര്‍ടൂണ്‍മാന്‍ ജൂണ്‍ 2 ' അനുസ്മരണ പരമ്പരയുടെ തുടര്‍ചയായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ചിത്രരചന-കാര്‍ടൂണ്‍ മത്സരം, വിദ്യാര്‍ഥികള്‍ക്കായുള്ള കാര്‍ടൂണ്‍-കാരികേചര്‍ വര്‍ക് ഷോപ്, 'ബാദുഷയെ വരയ്ക്കൂ' എന്നീ പരിപാടികളും , ചരമ ദിനമായ ജൂണ്‍ രണ്ടിന് ബാദുഷ വരച്ച ചിത്രങ്ങളുടെയും പ്രശസ്ത കലാകാരന്മാര്‍ ബാദുഷയെ വരച്ച ചിത്രങ്ങളുടെയും പ്രദര്‍ശനവും അനുസ്മരണ സമ്മേളനവും ചിത്രരചന-കാര്‍ടൂണ്‍ മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാന വിതരണവും ഇതേ വേദിയില്‍ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 81370 33177 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Keywords: 'Cartoon Man June 2' is commemorating the first death anniversary of Cartoon Man Badusha with various events from May 14 to June 2, Kochi, News, Cartoon, Children, Kerala.




Post a Comment