Follow KVARTHA on Google news Follow Us!
ad

By- Election | കണ്ണൂരില്‍ അട്ടിമറിയില്ല; സിറ്റിങ് സീറ്റുകള്‍ നില നിര്‍ത്തി മുന്നണികള്‍: നേതാക്കള്‍ വന്നിട്ടും നിലം തൊടാതെ കോണ്‍ഗ്രസ്

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kannur,News,By-election,Congress,BJP,CPM,Trending,Politics,Kerala,
കണ്ണൂര്‍: (www.kvartha.com) കണ്ണൂരില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ അതേപടി നിലനിര്‍ത്തി കൊണ്ട് ഉപതെരഞ്ഞെടുപ്പ് ഫലം. കടുത്ത മത്സരം നടന്ന മുഴപ്പിലങ്ങാട് പഞ്ചായത്തിലെ ആറാം വാര്‍ഡായ തെക്കെകുന്നുമ്പ്രം എല്‍ ഡി എഫ് കഷ്ടിച്ചു നിലനിര്‍ത്തിയപ്പോള്‍ മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്തിലെ നീര്‍വേലി വാര്‍ഡ് ബി ജെ പി സ്ഥാനാര്‍ഥി കടുപ്പമേറിയ ചതുഷ് കോണ മത്സരത്തിനൊടുവില്‍ നിലനിര്‍ത്തി.

No coup in Kannur; Fronts that retain sitting seats, Kannur, News, By-election, Congress, BJP, CPM, Trending, Politics, Kerala

മുഴപ്പിലങ്ങാട് തെക്കേക്കുന്നുമ്പ്രം വാര്‍ഡില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. സിപിഎമിലെ കെ രമണി 37 വോടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. എല്‍ഡിഎഫിന് 457 വോടും യു ഡി എഫിന് 420 വോടും കിട്ടി.

മുഴപ്പിലങ്ങാട് ഈസ്റ്റ് എല്‍പി സ്‌കൂള്‍ റിട. പ്രധാനാധ്യാപികയാണ്. നിലവിലുണ്ടായിരുന്ന എല്‍ഡിഎഫ് മെമ്പര്‍ രാജമണി രാജിവച്ചതിനെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്. പി പി ബിന്ദു (യുഡിഎഫ്), സി രൂപ (ബിജെപി) എന്നിവരായിരുന്നു മറ്റു സ്ഥാനാര്‍ഥികള്‍.

മാങ്ങാട്ടിടം പഞ്ചായത്ത് അഞ്ചാം വാര്‍ഡായ നീര്‍വേലിയില്‍ ബിജെപിയിലെ ഷിജു ഒറോക്കണ്ടി വിജയിച്ചു. ബിജെപിയിലെ സി കെ ഷീനയുടെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. കേളോത്ത് സുരേഷ് കുമാറായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എം പി മമ്മൂട്ടി (യുഡിഎഫ്), ആശിര്‍ നന്നോറ (എസ്ഡിപിഐ) എന്നിവരായിരുന്നു മറ്റു സ്ഥാനാര്‍ഥികള്‍.

പയ്യന്നൂര്‍ നഗരസഭ ഒമ്പതാം വാര്‍ഡ് മുതിയലത്ത് എല്‍ഡിഎഫ് വന്‍ ഭൂരിപക്ഷത്തോടെ സീറ്റ് നിലനിര്‍ത്തി. സിപിഎമിലെ പി ലത 828 വോടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം 644 ആയിരുന്നു. ആകെ വോട് 1164. പോള്‍ ചെയ്തത് 1118. എല്‍ഡിഎഫ് - 930, യുഡിഎഫ് - 102, ബിജെപി - 86.

കൗണ്‍സിലറായിരുന്ന സി പി എമിലെ പി വിജയകുമാരിക്ക് ജോലി ലഭിച്ചതിനാല്‍ രാജിവച്ചതിനെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്. കഴിഞ്ഞതവണ മത്സരിച്ച എ ഉഷയായിരുന്നു ഇത്തവണയും യുഡിഎഫ് സ്ഥാനാര്‍ഥി. പി ലിഷ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചു.

കക്കാട് യു ഡി എഫ് സ്ഥാനാര്‍ഥി പി കൗലത്ത് 555 വോടിന് വിജയിച്ചു. കഴിഞ്ഞ തവണ ഇവിടെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിക്ക് 458 വോടായിരുന്നു ഭൂരിപക്ഷം. കുറുമാത്തുര്‍ ഗ്രാമപഞ്ചായതില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി രമ്യ 645 വോടിന്റെ വന്‍ ഭൂരിപക്ഷത്തിന് ജയിച്ചു. തൊട്ടടുത്ത എല്‍ ഡി എഫ് സ്ഥാനാര്‍ഥി മൂലയില്‍ ബേബിക്ക് 154 വോടു മാത്രമേ നേടാന്‍ കഴിഞ്ഞുള്ളു.

ഉപതെരഞ്ഞെടുപ്പ് നടന്ന പയ്യന്നൂര്‍, കുറുമാത്തൂര്‍ എന്നിവിടങ്ങളില്‍ സി പി എം ശക്തി തെളിയിച്ചപ്പോള്‍ മുഴപ്പിലങ്ങാട് നേരത്തെയുണ്ടായിരുന്ന ഭൂരിപക്ഷത്തിന് ഇടിവു വന്നുവെന്നത് തിരിച്ചടിയായിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന് മത്സരിച്ച മൂന്ന് സ്ഥലങ്ങളിലും തോറ്റത് തിരിച്ചടിയായി. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍, യുവനേതാക്കളായ രാഹുല്‍ മാങ്കൂട്ടത്തില്‍, അഡ്വ.വി ടി ബാലറാം എന്നിവര്‍ മുഴപ്പിലങ്ങാട് യു ഡി എഫിനായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയിരുന്നു എങ്കിലും എല്‍ ഡി എഫ് കടുത്ത പ്രതിരോധത്തിലൂടെ സീറ്റ് പിടിച്ചെടുക്കുകയായിരുന്നു.

Keywords: By- Election: No changes in Kannur, Kannur, News, By-election, Congress, BJP, CPM, Trending, Politics, Kerala.

Post a Comment