Follow KVARTHA on Google news Follow Us!
ad

Accident death | വരൻ ഓടിച്ച കാർ വിവാഹ ഘോഷയാത്രയിലേക്ക് പാഞ്ഞുകയറി; 13 കാരന് ദാരുണാന്ത്യം

Boy dies as groom drives through wedding procession, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ഹൈദരാബാദ്: (www.kvartha.com) തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലെ ചന്ദൂരിൽ വിവാഹ ഘോഷയാത്രയ്ക്കിടെ കാറിടിച്ച് 13 കാരൻ മരിച്ചു. ദുബ്ബാക്ക സായി ചരൺ എന്ന കുട്ടിയാണ് മരിച്ചത്. ഡ്രൈവർ വാഹനത്തിൽ നിന്ന് ഇറങ്ങിയതോടെ വരൻ ദുബ്ബക മല്ലേഷ് വാഹനം ഓടിക്കാൻ ശ്രമിച്ചു. ഇതിനിടെ കാർ നിയന്ത്രണം വിട്ട് നൃത്തം ചെയ്യുകയായിരുന്ന ജനക്കൂട്ടത്തിന് നേർക്ക് പാഞ്ഞുകയറുകയായിരുന്നു.
                     
News, National, Telangana, Hyderabad, Top-Headlines, Accidental Death, Grooms, Wedding, Died, Accident, Marriage, Death, Boy dies as groom drives through wedding procession.

സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ചരൺ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. വരനും പരിക്കേറ്റിട്ടുണ്ട്. മല്ലേഷിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ചന്തൂർ സബ് ഇൻസ്‌പെക്ടർ എ നവീൻ കുമാർ പറഞ്ഞു. ഇയാൾക്ക് ഡ്രൈവിംഗ് അറിയില്ലെന്ന ആരോപണവുമുണ്ട്.

ചന്ദൂരിനടുത്ത് ഗട്ടുപള്ള സ്വദേശിയായ ദുബ്ബക മല്ലേശ നാരായൺപൂർ ഗ്രാമത്തിലാണ് വിവാഹിതനായത്. വിവാഹം കഴിഞ്ഞ് ഭാര്യയോടൊപ്പം തിരിച്ച് ഗ്രാമത്തിൽ പ്രവേശിച്ചപ്പോൾ, സംഗീതത്തിനൊപ്പം നൃത്തം ചെയ്തുകൊണ്ട് ബന്ധുക്കൾ ഘോഷയാത്രയായി അവരെ സ്വീകരിച്ചു. അതിനിടെ, മല്ലേഷിന്റെ വസതിയിൽ നിന്ന് നൂറുകണക്കിന് മീറ്റർ അകലെ, ഒരാൾ കാർ നിർത്തി പുറത്തിറങ്ങി. തുടർന്ന് മല്ലേഷ് ഡ്രൈവർ സീറ്റിലിരുന്ന് വാഹനം ഓടിക്കാൻ തുടങ്ങി. തുടർന്നാണ് അപകടം സംഭവിച്ചത്.

Keywords: News, National, Telangana, Hyderabad, Top-Headlines, Accidental Death, Grooms, Wedding, Died, Accident, Marriage, Death, Boy dies as groom drives through wedding procession.
< !- START disable copy paste -->

Post a Comment