Follow KVARTHA on Google news Follow Us!
ad

Overnight Millionaire | ഭാഗ്യം ഇങ്ങനെയുമെത്തും! ഗെയിം കളിച്ച് ഇൻഡ്യൻ യുവാവ് ഒറ്റരാത്രികൊണ്ട് കോടീശ്വരനായി; സംഭവം ഇങ്ങനെ

Bijbehara youth becomes overnight millionaire #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ശ്രീനഗർ: (www.kvartha.com) ഭാഗ്യമുണ്ടെങ്കിൽ ചെറിയ പരിശ്രമം പോലും വലിയ വിജയത്തിലേക്ക് നയിക്കുമെന്നാണ് പറയുന്നത്. ജമ്മു കാശ്മീർ സ്വദേശിയായ ഒരു യുവാവിന് ഒറ്റരാത്രികൊണ്ട് കോടീശ്വരനായി മാറാനുള്ള ഭാഗ്യമുണ്ടായി. അനന്ത്നാഗ് ജില്ലയിൽ താമസിക്കുന്ന വസീം റാസയാണ് ഈ ഭാഗ്യവാൻ. ഓൺലൈൻ ഫാന്റസി ക്രികറ്റ് പ്ലാറ്റ്‌ഫോമായ ഡ്രീം11ൽ രണ്ട് കോടി രൂപ നേടിയാണ് വസീം റാസ ഒറ്റരാത്രികൊണ്ട് കോടീശ്വരനായത്. അനന്തനാഗ് ജില്ലയിലെ ബിജ്ബെഹറ പ്രദേശത്തെ ഷൽഗാം ഗ്രാമവാസിയായ വസീം രാജ, രോഗിയായ മാതാവിന്റെ ചികിത്സയ്ക്ക് തുക ചിലവഴിക്കുമെന്ന് പറഞ്ഞു.
               
News, National, Top-Headlines, Man, Cash, Jammu, Sports, IPL, Cricket, Social-Media, Bijbehara, Overnight Millionaire, Dream 11, Bijbehara youth becomes overnight millionaire.
              
'ശനിയാഴ്‌ച രാത്രി ഞാൻ ഗാഢനിദ്രയിലായിരുന്നു, ചില സുഹൃത്തുക്കൾ എന്നെ വിളിച്ച് ഡ്രീം 11 ലെ ആദ്യ നമ്പർ ലഭിച്ചുവെന്ന് പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി ഐപിഎലിൽ ഫാന്റസി ടീമുണ്ടാക്കി ഭാഗ്യം പരീക്ഷിക്കുകയായിരുന്നു. ഒറ്റരാത്രികൊണ്ട് കോടീശ്വരനാകുക എന്നത് ഒരു സ്വപ്നം പോലെയാണ്. സാമ്പത്തികമായി ദുർബലമായ കുടുംബത്തിൽ നിന്നുള്ള എനിക്ക് ദാരിദ്ര്യത്തെ മറികടക്കാൻ ഇത് സഹായിക്കും. എന്റെ മാതാവിന് അസുഖമുണ്ട്, ഇപ്പോൾ എനിക്ക് അവരെ നന്നായി ചികിത്സിക്കാൻ കഴിയും', യുവാവ് കൂട്ടിച്ചേർത്തു.

സാമൂഹ്യ മാധ്യമങ്ങളിലും വസീമിന്റെ വീഡിയോകൾ വൈറലായിരിക്കുകയാണ്. നിരവധി പേർ അദ്ദേഹത്തെ കമന്റുകളിൽ അഭിനന്ദിക്കുന്നുണ്ട്. ക്രികറ്റ്, ഹോകി, ഫുട്ബോൾ, കബഡി, ബാസ്കറ്റ് ബോൾ എന്നിവ കളിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ഇൻഡ്യൻ ഫാന്റസി സ്പോർട്സ് പ്ലാറ്റ്‌ഫോമാണ് ഡ്രീം11. 2019 ഏപ്രിലിൽ, യൂണികോൺ ആകുന്ന ആദ്യത്തെ ഇൻഡ്യൻ ഗെയിമിംഗ് കംപനിയായും ഇത് മാറി.

അതേസമയം ഓൺലൈൻ ചൂതാട്ടം പ്രോത്സാഹിപ്പിക്കുന്നതാണ് ഡ്രീം 11ന്റെ പ്രവർത്തനമെന്ന വിമർശനം വ്യാപകമാണ്. പലർക്കും വൻതോതിൽ പണം നഷ്ടമായെന്ന കേസുകളും റിപോർട് ചെയ്തിട്ടുണ്ട്. ചെറുപ്പക്കാരെയും മറ്റും വഴി തെറ്റിക്കുന്നുവെന്ന ആക്ഷേപവും ഡ്രീം 11നുണ്ട്. ചിലർക്ക് പണം ലഭിക്കുന്നുവെന്നല്ലാതെ കൂടുതലാളുകൾക്കും നഷ്ടക്കഥകളാണ് പറയാനുള്ളത്. ഇത്തരം ആപുകൾക്കെതിരെ അധികൃതർ മിണ്ടുന്നില്ലെന്നും പരാതി ഏറെയാണ്.

Keywords: News, National, Top-Headlines, Man, Cash, Jammu, Sports, IPL, Cricket, Social-Media, Bijbehara, Overnight Millionaire, Dream 11, Bijbehara youth becomes overnight millionaire.
< !- START disable copy paste -->

Post a Comment