Follow KVARTHA on Google news Follow Us!
ad

Fake WhatsApp IDs | വ്യാജ വാട്സ് ആപ് ഐഡികള്‍ ഉപയോഗിച്ച് വിവിഐപികളായി ആള്‍മാറാട്ടം നടത്തുന്ന തട്ടിപ്പുസംഘത്തെ സൂക്ഷിക്കുക: മുന്നറിയിപ്പുമായി പൊലീസ്

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, Panjab,News,Technology,Police,Warning,Social Media,National,
ലുധിയാന: (www.kvartha.com) സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി പഞ്ചാബ് പൊലീസിന്റെ സൈബര്‍ ക്രൈം സെല്‍. പ്രധാനപ്പെട്ട ഉദ്യോഗസ്ഥരുടേയും വിശിഷ്ട വ്യക്തികളുടേയും  വാട്സ് ആപ് ഐഡികള്‍ വ്യാജമായി ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തി സാമ്പത്തികമോ ഭരണപരമോ ആയ ആനുകൂല്യങ്ങള്‍ ആവശ്യപ്പെടുന്ന സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാനാണ് ജനങ്ങള്‍ക്ക് നിര്‍ജേശം നല്‍കിയത്.

ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ '1930' എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കണമെന്നും സൈബര്‍ ക്രൈം സെല്‍ ബുധനാഴ്ച ജനങ്ങളോട് ആവശ്യപ്പെട്ടു.

Beware of fraudsters using fake WhatsApp IDs to impersonate VVIPs: Punjab Police, Panjab, News, Technology, Police, Warning, Social Media, National

വിവിഐപികളായി ആള്‍മാറാട്ടം നടത്തി നിരപരാധികളെ കബളിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് കേസുകള്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ പുറത്തുവന്നതായി ഇന്‍സ്‌പെക്ടര്‍ ജെനറല്‍ ഓഫ് പൊലീസ് (IGP) സ്റ്റേറ്റ് സൈബര്‍ ക്രൈം ആര്‍കെ ജയിസ് വാള്‍ പറഞ്ഞു.

പരാതിയില്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച സൈബര്‍ ക്രൈം സെല്‍ രെജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഒന്ന് 2022 ഏപ്രില്‍ 26-നാണ്. ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ (IPC) 420, 511 വകുപ്പുകള്‍ പ്രകാരവും, ഐടി നിയമത്തിലെ സെക്ഷന്‍ 66ഇ, 66 എന്നിവ പ്രകാരവും ആണ്. മറ്റൊന്ന് 2022 മെയ് 19 ന് ഐടി നിയമത്തിലെ സെക്ഷന്‍ 66 സി പ്രകാരവും, കുറ്റവാളികളെ പിടികൂടാന്‍ ടീം എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍ വഴി വഞ്ചിക്കപ്പെടാതിരിക്കാന്‍, ഐജിപി  താഴെ പറയുന്ന ഉപദേശങ്ങളും പുറപ്പെടുവിച്ചു:

1. വാട് സ് ആപ്/സോഷ്യല്‍ മീഡിയ പ്രൊഫൈലുകളിലെ പ്രദര്‍ശന ചിത്രം/പേര് എന്നിവ അടിസ്ഥാനമാക്കി ആളുകളോട് പ്രതികരിക്കരുത്.

2. ക്ഷുദ്രകരമായ സ്‌ക്രിപ്റ്റുകള്‍ ഹോസ്റ്റുചെയ്യാന്‍ കഴിയുന്ന സംശയാസ്പദമായ വെബ്സൈറ്റുകള്‍ (ടോറന്റുകള്‍, ഷോര്‍ട്-എന്‍ഡ് യു ആര്‍ എലുകള്‍ മുതലായവ) ഉപയോഗിക്കുന്നത് ഒഴിവാക്കുക.

3. ഒടിപി, ബാങ്ക് അകൗണ്ടുകള്‍, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ അല്ലെങ്കില്‍ സോഷ്യല്‍ സെക്യൂരിറ്റി നമ്പറുകള്‍ പോലുള്ള രഹസ്യ വിവരങ്ങള്‍ നല്‍കുന്നത് ഒഴിവാക്കുക.

രണ്ട് കേസുകളിലെയും പ്രവര്‍ത്തന രീതിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കിക്കൊണ്ട്, സ്വീകര്‍ത്താക്കളെ കബളിപ്പിക്കുകയാണ് പ്രതികളുടെ പ്രാഥമിക ലക്ഷ്യമെന്ന് സംസ്ഥാന സൈബര്‍ ക്രൈം ഡെപ്യൂടി ഇന്‍സ്‌പെക്ടര്‍ ജെനറല്‍ ഓഫ് പൊലീസ് (DIG) നീലാംബരി ജഗ്ദലെ പറഞ്ഞു.

Keywords: Beware of fraudsters using fake WhatsApp IDs to impersonate VVIPs: Punjab Police, Panjab, News, Technology, Police, Warning, Social Media, National.

Post a Comment