Follow KVARTHA on Google news Follow Us!
ad

Attempt to rig vote | തൃക്കാക്കരയില്‍ കള്ളവോടിന് ശ്രമം; യുവാവ് കസ്റ്റഡിയില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kochi,News,By-election,Police,Custody,UDF,LDF,Complaint,Kerala,Trending,Politics,
കൊച്ചി: (www.kvartha.com) തൃക്കാക്കരയില്‍ കള്ളവോടിന് ശ്രമിച്ച യുവാവ്  പൊലീസ് കസ്റ്റഡിയില്‍. തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നിയിലെ സി കെ സി സ്‌കൂളില്‍ 66-ാം ബൂതിലെ വോടറായ പ്രവാസി ടിഎം സഞ്ജുവിന്റെ പേരിലാണ് കള്ളവോടിന് ശ്രമം നടന്നത്.

ഇത് ശ്രദ്ധയില്‍പെട്ടതോടെ യു ഡി എഫ് പ്രവര്‍ത്തകര്‍ ഇയാളെ തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ യുഡിഎഫ് ഔദ്യോഗികമായി തന്നെ പരാതി നല്‍കിയിട്ടുണ്ട്.

Attempt to rig vote in Thrikkakara; One in custody, Kochi, News, By-election, Police, Custody, UDF, LDF, Complaint, Kerala, Trending, Politics

ടിഎം സഞ്ജുവിന്റെ പേരില്‍ സഞ്ജു നായരാണ് വോടു ചെയ്യാനെത്തിയത്. ഇയാളുടെ തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. തൃക്കാക്കരയില്‍ എല്‍ഡിഎഫ് വ്യാപകമായി കള്ളവോടിന് ശ്രമിക്കുമെന്ന് നേരത്തെ തന്നെ യുഡിഎഫ് ആരോപിച്ചിരുന്നു.

Keywords: Attempt to rig vote in Thrikkakara; One in custody, Kochi, News, By-election, Police, Custody, UDF, LDF, Complaint, Kerala, Trending, Politics.

Post a Comment