250 Coffins with Mummies | ഈജിപ്തിലെ 2500 വര്‍ഷങ്ങളോളം പഴക്കമുള്ള ശവകുടീരങ്ങളില്‍നിന്ന് 250 മമികളെ കണ്ടെത്തി; കണ്ടെടുത്തവയില്‍ വിവിധ ദൈവങ്ങളുടെ വെങ്കല പ്രതിമകളും
May 31, 2022, 17:04 IST
കെയ്‌റോ: (www.kvartha.com) മരണവും മരണാനന്തര ജീവിതവും കൂടി കലര്‍ത്തിയ മനുഷ്യ സംസ്‌കാരമായിരുന്നു ഈജിപ്തിലെ മമികളില്‍ കാണാവുന്നത്. ഗിസയിലെ പിരമിഡുകള്‍, സ്ഫിങ്‌സ്, തുടങ്ങി ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്മാരകങ്ങളില്‍ ചിലത് ഈജിപ്തിലാണ്. തെക്കന്‍ നഗരമായ ലക്‌സറില്‍ ഒരുപാട് പുരാതന സ്മാരകങ്ങള്‍ ഉണ്ട്. കര്‍ണാക് ക്ഷേത്രം, രാജാക്കന്മാരുടെ താഴ്വര (വാലി ഓഫ് കിങ്ങ്‌സ്) തുടങ്ങിയവ ഇതില്‍ ഉള്‍പെടും.
ഇപ്പോഴിതാ ഈജിപ്തിലെ സഖാറയില്‍ പുരാവസ്തു ഗവേഷകര്‍ 250 മമികളെ കണ്ടെത്തി. 2500 വര്‍ഷങ്ങളോളം പഴക്കമുള്ള ശവകുടീരങ്ങളാണ് സഖാറയില്‍ കണ്ടെത്തിയത്. വാസ്തുശില്പിയായ ഇംഹോടെപിന്റെ തലയില്ലാത്ത ഒരു പ്രതിമയും അനൂബിസ്, അമുന്‍, ഒസിരിസ് തുടങ്ങിയ വിവിധ ദൈവങ്ങളുടെ വെങ്കല പ്രതിമകളും കണ്ടെടുത്തവയില്‍ പെടുമെന്നാണ് വിവരം.
250 ശവപ്പെട്ടികള്‍, 150 വെങ്കല പ്രതിമകള്‍ തുടങ്ങിയ വസ്തുക്കളൊക്കെ അടങ്ങിയ വമ്പന്‍ കണ്ടെത്തലാണ് സഖാറയില്‍ നടന്നത്. ബിസി 500 ലാവാം ഇതൊക്കെ നിര്‍മിക്കപ്പെട്ടതെന്ന് അധികൃതര്‍ പറയുന്നു.
പാപിറസ് താളില്‍ ഹൈറോഗ്ലിഫിക്‌സിലെഴുതിയ ഒരു കുറിപ്പ് ഒരു ശവപ്പെട്ടിയില്‍ നിന്ന് കണ്ടെത്തി. 'ബുക് ഓഫ് ഡെഡ്' അഥവാ മരണത്തിന്റെ പുസ്തകത്തില്‍ നിന്നുള്ള വാചകങ്ങളാവാം ഇതെന്നാണ് പ്രാഥമിക നിഗമനം. തുടര്‍ പരിശോധനകള്‍ക്കായി ഇത് ലബോറടറിയിലേക്ക് അയച്ചിട്ടുണ്ടെന്ന് ഗവേഷകര്‍ അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.