Appeal in SC | വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാണോ, അല്ലയോ?; ഹൈകോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപീല്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജികളിലെ ഡെല്‍ഹി ഹൈകോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപീല്‍. ഖുശ്ബു സൈഫി എന്നയാളാണ് അഭിഭാഷകന്‍ മുഖേന സുപ്രീംകോടതിയില്‍ അപീല്‍ നല്‍കിയത്.
  
Appeal in SC | വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാണോ, അല്ലയോ?; ഹൈകോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപീല്‍

ബലാത്സംഗ നിയമങ്ങളില്‍ നിന്ന് ഭര്‍ത്താക്കന്മാരെ ഒഴിവാക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന് ഹൈകോടതി ജസ്റ്റിസ് രാജീവ് ശക്ധര്‍ വിധിച്ചിരുന്നു. 'വിവാഹിതയായ ഒരു സ്ത്രീ ദാമ്പത്യജീവിതത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ അവളുടെ ലൈംഗികത നഷ്ടപ്പെടുന്നത് സ്വാഭാവികമാണ്' എന്ന മ്ലേച്ഛമായ പൊതുനിയമ സിദ്ധാന്തത്തിന് അംഗീകാരം നല്‍കുന്നതാണ് ഈ അപവാദം. എന്നാല്‍ ഒഴിവാക്കല്‍ ഒരു നിയമവും ലംഘിക്കുന്നില്ലെന്നും ഭരണഘടനാ വിരുദ്ധമല്ലെന്നും ജസ്റ്റിസ് സി ഹരിശങ്കര്‍ വ്യത്യസ്തമായി പറഞ്ഞു. ഇതോടെ ഹൈകോടതി വിധിയില്‍ രണ്ട് അഭിപ്രായമുണ്ടായി. ഇതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

വൈവാഹിക ബലാത്സംഗം ക്രിമിനല്‍വല്‍ക്കരിക്കുന്നതിനെക്കുറിച്ച് വിരുദ്ധമായ അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നിട്ടും, രണ്ട് ജഡ്ജിമാരും സുപ്രീം കോടതിയില്‍ അപീല്‍ നല്‍കാന്‍ കക്ഷികളെ അനുവദിച്ചു. ഇന്‍ഡ്യന്‍ ശിക്ഷാനിയമത്തിലെ 375-ാം വകുപ്പിന്റെ രണ്ടാം വകുപ്പ് വൈവാഹിക ബലാത്സംഗം കുറ്റകരമല്ലാതാക്കുകയും 18 വയസിന് മുകളിലുള്ള ഭാര്യയുമായി ഒരു പുരുഷന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുന്നത് ബലാത്സംഗമല്ലെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു.

Keywords:  New Delhi, India, News, Top-Headlines, Molestation, Criminal Case, Crime, Court, Appeal, Court Order, Supreme Court, High Court, Appeal filed in SC against Delhi HC's split verdict.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia