Follow KVARTHA on Google news Follow Us!
ad

CM will be chancellor | സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാന്‍ തീരുമാനം; എല്ലാം ഇനി മുഖ്യമന്ത്രിയുടെ കൈകളില്‍ ഭദ്രം

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, Kolkata,West Bengal,Politics,Education,Mamata Banerjee,Governor,National,
കൊല്‍കത: (www.kvartha.com) ബംഗാളില്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാന്‍ തീരുമാനം. ഇതുസംബന്ധിച്ച നിയമ ഭേദഗതിക്ക് വ്യാഴാഴ്ച മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഭേദഗതി നിയമസഭയില്‍ അവതരിപ്പിക്കും.

സംസ്ഥാന സര്‍കാരിന് കീഴിലുള്ള സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവി ഇനിമുതല്‍ മുഖ്യമന്ത്രിയ്ക്കായിരിക്കും. ബംഗാളില്‍ മമതാ ബാനര്‍ജിയും ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറും തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമായ പശ്ചാത്തലത്തിലാണ് തീരുമാനം. നേരത്തെ തമിഴ്നാടും സമാനമായ നിയമഭദേഗതി കൊണ്ടുവന്നിരുന്നു.

Amid Bengal governor vs Mamata Banerjee, state cabinet says CM will be chancellor of all state universities, Kolkata, West Bengal, Politics, Education, Mamata Banerjee, Governor, National


Keywords: Amid Bengal governor vs Mamata Banerjee, state cabinet says CM will be chancellor of all state universities, Kolkata, West Bengal, Politics, Education, Mamata Banerjee, Governor, National.

Post a Comment