Office bearers | ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു
May 30, 2022, 20:12 IST
കൊച്ചി: (www.kvartha.com) ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. കൊച്ചി അബാദ് പ്ലാസ ഹോടെലില്‍ നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
പ്രസിഡന്റ് ഡോ. ബി ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ബി ഗിരിരാജന്‍ ഉദ്ഘാടനം ചെയ്തു. അതു മുതല്‍ സെക്രടറി കെ സുരേന്ദ്രന്‍, ട്രഷറര്‍ അഡ്വ.എസ് അബ്ദുല്‍ നാസര്‍, വര്‍കിംഗ് പ്രസിഡന്റുമാരായ റോയ് പാലത്ര, ഐമു ഹാജി, വര്‍കിംഗ് ജെനറല്‍ സെക്രടെറി സിവി കൃഷ്ണദാസ്, പിടി അബ്ദുര്‍ റഹ് മാന്‍ ഹാജി, ബി പ്രേമാനന്ദ് എന്നിവര്‍ പ്രസംഗിച്ചു.
ജൂലൈ മൂന്നിന് നടക്കുന്ന സംസ്ഥാന സമ്മേളനം, ജൂലൈ രണ്ട്, മൂന്ന്, നാല് തിയതികളില്‍ നടക്കുന്ന എക്‌സിബിഷന്‍ എന്നിവയുടെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നതിന് ഡോ.ബി ഗോവിന്ദന്‍, ചെയര്‍മാന്‍, കെ സുരേന്ദ്രന്‍, വൈസ് ചെയര്‍മാന്‍, അഡ്വ.എസ് അബ്ദുല്‍ നാസര്‍ കണ്‍വീനറായും സ്വാഗത സംഘം രൂപീകരിച്ചു.
പുതിയ സംസ്ഥാന ഭാരവാഹികള്‍:
പ്രസിഡന്റ് ഡോ.ബി ഗോവിന്ദന്‍, ജെനറല്‍ സെക്രടറി കെ സുരേന്ദ്രന്‍, ട്രഷറര്‍ അഡ്വ.എസ് അബ്ദുല്‍ നാസര്‍, വര്‍കിങ് പ്രസിഡന്റ് റോയി പാലത്ര, പികെ ഐമു ഹാജി, വര്‍കിംഗ് ജെനറല്‍ സെക്രടറി സിവി കൃഷ്ണദാസ്, വൈസ് പ്രസിഡന്റുമാരായി ബി പ്രേമാനന്ദ്, സ്‌കറിയാചന്‍, പിടി അബ്ദുര്‍ റഹ് മാന്‍ ഹാജി, അര്‍ജുന്‍ ഗേക് വാദ്, ഹാശിം കോന്നി, എകെ വിനീത്, നവാസ് പുത്തന്‍ വീട്, രത്‌നകല രത്‌നാകരന്‍ വില്‍സന്‍ ഇട്ടിയവിര.
സംസ്ഥാന സെക്രടറിമാരായി കണ്ണന്‍ ശരണ, നസീര്‍ പുന്നയ്ക്കല്‍, അഹ് മദ് പുവ്വില്‍ മെജസ്റ്റിക്, എംവി പ്രകാശ്, കെടി അബൂബകര്‍ കുഞ്ഞുട്ടി, എസ് പളനി, എംവി അബ്ദുല്‍ അസീസ്, അരുണ്‍ നായക്, മുഹമ്മദ് ഫൈസല്‍, സകീര്‍ ഹുസൈന്‍ എന്നിവരെ തെരഞ്ഞെടുത്തു. അഡ്വ.സോജന്‍ ജയിംസ് തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.