Controversy | അജ്മീറിലെ മുഈനുദ്ദീൻ ചിശ്തിയുടെ ദർഗ ഒരു കാലത്ത് ക്ഷേത്രമായിരുന്നെന്ന അവകാശവാദവുമായി ഹിന്ദുത്വ സംഘടന; സാമുദായിക സൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമമാണെന്ന് ദര്‍ഗ ഭാരവാഹികള്‍

 


ജയ്പൂര്‍: (www.kvartha.com) അജ്മീറിലെ സൂഫിവര്യൻ മുഈനുദ്ദീൻ ചിശ്തിയുടെ ദർഗ ഒരു കാലത്ത് ക്ഷേത്രമായിരുന്നെന്ന അവകാശവാദവുമായി ഹിന്ദുത്വ സംഘടന. ആര്‍കിയോളജികല്‍ സര്‍വേ ഓഫ് ഇന്‍ഡ്യ (എഎസ്ഐ) സ്ഥലം പരിശോധിച്ച് ഇക്കാര്യം വ്യക്തമാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ദര്‍ഗയുടെ ചുവരുകളിലും ജനലുകളിലും ഹിന്ദു ചിഹ്നങ്ങള്‍ ഉണ്ടെന്ന് മഹാറാണാ പ്രതാപ് സേന നേതാവ് രാജ് വര്‍ധന്‍ സിംഗ് പര്‍മര്‍ അവകാശപ്പെട്ടു.
          
Controversy | അജ്മീറിലെ മുഈനുദ്ദീൻ ചിശ്തിയുടെ ദർഗ ഒരു കാലത്ത് ക്ഷേത്രമായിരുന്നെന്ന അവകാശവാദവുമായി ഹിന്ദുത്വ സംഘടന; സാമുദായിക സൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമമാണെന്ന് ദര്‍ഗ ഭാരവാഹികള്‍

പക്ഷെ, ഖാദിമുകളുടെ (സേവകര്‍) സംഘടന ഈ അവകാശവാദം നിരസിച്ചു. അത്തരമൊരു ചിഹ്നം ഇല്ലെന്ന് അവർ വ്യക്തമാക്കി. 'ഖ്വാജ ഗരീബ് നവാസിന്റെ ദര്‍ഗ നേരത്തെ ഒരു പുരാതന ഹിന്ദു ക്ഷേത്രമായിരുന്നു. ചുവരുകളിലും ജനലുകളിലും സ്വസ്തികയുടെ ചിഹ്നങ്ങള്‍ ഉണ്ട്. എഎസ്ഐ ദര്‍ഗയുടെ സര്‍വേ നടത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു', പാര്‍മര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഖബറിടത്തിൽ അത്തരമൊരു ചിഹ്നം ഇല്ലാത്തതിനാല്‍ അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് ഖാദിമുകളുടെ സംഘടനയായ അഞ്ജുമാന്‍ സയ്യദ് സദ്ഗാന്‍ പ്രസിഡന്റ് മുഈൻ ചിശ്തി പറഞ്ഞു. ഹിന്ദുക്കളും മുസ്ലീങ്ങളും ഉള്‍പെടെ ദശലക്ഷക്കണക്കിന് ആളുകള്‍ ഓരോ വര്‍ഷവും ഇവിടം സന്ദര്‍ശിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ദര്‍ഗയില്‍ സ്വസ്തികയുടെ ചിഹ്നം ഒരിടത്തും ഇല്ല എന്നത് തികഞ്ഞ ഉത്തരവാദിത്തത്തോടെയാണ് ഞാന്‍ പറയുന്നത്. 850 വര്‍ഷമായി ദര്‍ഗ ഇവിടെയുണ്ട്. അങ്ങനെയൊരു ചോദ്യം ഉയര്‍ന്നുവന്നിട്ടില്ല. ഒരിക്കലും ഇല്ലാത്ത ഒരുതരം അന്തരീക്ഷമാണ് ഇന്ന് രാജ്യത്തുള്ളത്', അദ്ദേഹം പറഞ്ഞു.

ഖ്വാജ മുഈനുദ്ദീൻ ചിശ്തിയുടെ മഖ്ബറയെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് മതം നോക്കാതെ അവിടെ പ്രാര്‍ഥന നടത്തുന്ന കോടിക്കണക്കിന് ആളുകളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും ഇത്തരം പ്രശ്‌നങ്ങളോട് പ്രതികരിക്കേണ്ടത് സര്‍കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ അവകാശവാദം സാമുദായിക സൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമമാണെന്ന് മസോളിയം സെക്രടറി വാഹിദ് ഹുസൈന്‍ ചിഷ്തി പറഞ്ഞു. വാരണസിയിലെ ഗ്യാൻവ്യാപി മസ്ജിദിനും മംഗ്ളൂറിലെ 900 വര്‍ഷം പഴക്കമുള്ള മസ്ജിദിനും അവകാശവാദം ഉന്നയിച്ചതിന് പിന്നാലെയാണ് ഹിന്ദുത്വ ശക്തികളുടെ പുതിയനീക്കം.

Keywords: Ajmer shrine of Khwaja Moinuddin Chishti was temple: Hindu outfit, National, News, Top-Headlines, Temple, Jaipur, Rajasthan, Hindu, Varanasi, Gyanvapi mosque, Masjid, Manglore, Religion.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia