Follow KVARTHA on Google news Follow Us!
ad

Aishwarya Rai | 1992 ല്‍ ഐശ്വര്യാ റായിക്ക് മോഡലിംഗിന് എത്ര പ്രതിഫലം ലഭിച്ചുകാണും? വിശ്വസുന്ദരിയുടെ ആദ്യ കോണ്‍ട്രാക്ടും പഴയകാല ചിത്രങ്ങളും പുറത്ത്; സമൂഹ മാധ്യമങ്ങളില്‍ വൈറലായി തുകയുടെ വിശദാംശങ്ങള്‍

Aishwarya Rai Bachchan's modeling contract from 1992 goes viral, guess how much she was paid?#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മുംബൈ: (www.kvartha.com) ഐശ്വര്യാ റായിയുടെ ആദ്യ മോഡലിംഗ് കോണ്‍ട്രാക്ടും പഴയകാല ചിത്രങ്ങളും പുറത്തുവന്നു. ബോളിവുഡും കടന്ന് അന്താരാഷ്ട്ര താരമായി വളര്‍ന്ന ഐശ്വര്യ റായിക്ക് ലഭിച്ച ആദ്യ മോഡലിംഗ് കോണ്‍ട്രാക്ടിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

കോണ്‍ട്രാക്ട് വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വിമല്‍ ഉപധ്യായ എന്ന ഫോടോഗ്രാഫര്‍ എടുത്ത താരത്തിന്റെ പഴയകാല ചിത്രങ്ങളും വൈറലായി.

News,National,India,Mumbai,Aishwarya Rai,Entertainment, Cinema,models,Price,Social-Media,Top-Headlines, Aishwarya Rai Bachchan's modeling contract from 1992 goes viral, guess how much she was paid?


ഒരു മാസികയ്ക്ക് വേണ്ടി 1992 ലാണ് ഐശ്വര്യ റായിക്ക് ആദ്യ മോഡലിംഗ് കോണ്‍ട്രാക്ട് ലഭിക്കുന്നത്. 1994ല്‍ താരത്തിന് മിസ് വേള്‍ഡ് പട്ടം ലഭിക്കുന്നതിനും മുന്‍പേ ആയിരുന്നു ഇത്. 1,500 രൂപയാണ് താരത്തിന് അന്ന് പ്രതിഭലമായി ലഭിച്ചത്. 

ഇതോടെ സമൂഹമാധ്യമങ്ങളില്‍ താരത്തിന്റെ അന്നത്തെ ശമ്പളത്തെ കുറിച്ചുള്ള ചര്‍ചയും സജീവമായി. ഒരു മാസം എന്റെ അച്ഛന് ലഭിച്ച ശമ്പളം ഇതായിരുന്നുവെന്ന് ഉപയോക്താവ് കുറിച്ചു.

News,National,India,Mumbai,Aishwarya Rai,Entertainment, Cinema,models,Price,Social-Media,Top-Headlines, Aishwarya Rai Bachchan's modeling contract from 1992 goes viral, guess how much she was paid?


'1992ല്‍ എന്റെ അച്ഛന് പ്രതിമാസം 8000 രൂപയായിരുന്നു ശമ്പളം. ആ തുക കൊണ്ടാണ് അഞ്ച് അംഗങ്ങള്‍ ഉള്‍പെടുന്ന കുടുംബം മുന്നോട്ട് പോയിരുന്നത്. അതുകൊണ്ട് തന്നെ 18 കാരിയായ യുവതിക്ക് ഒരു ദിവസം ലഭിക്കുന്ന ഈ തുക വളരെ വലുതാണ്'- ഒരു ട്വിറ്റര്‍ ഉപയോക്താവ് കുറിച്ചതിങ്ങനെയാണ്.

Keywords: News,National,India,Mumbai,Aishwarya Rai,Entertainment, Cinema,models,Price,Social-Media,Top-Headlines, Aishwarya Rai Bachchan's modeling contract from 1992 goes viral, guess how much she was paid?

Post a Comment