Follow KVARTHA on Google news Follow Us!
ad

Aircraft landing error | കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ ലാന്‍ഡിങ് പിഴവ്; പൈലറ്റിനെതിരെ നടപടിയുണ്ടായേക്കും

Aircraft landing error; Action may be taken against the pilot#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ അന്താരാഷ്ട്രവിമാനത്താളവത്തില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിലെ അപാകത യാത്രക്കാരെ പരിഭ്രാന്തരാക്കിയ സംഭവത്തില്‍ വ്യേമായാനമന്ത്രാലയം സുരക്ഷാവിഭാഗം അന്വേഷണമാരംഭിച്ചു. ഇതു സംബന്ധിച്ചു യാത്രക്കാരില്‍ നിന്നും പരാതിയുയര്‍ന്നതിനെ തുടര്‍ന്നാണ് സുരക്ഷാക്രമീകരണങ്ങളെ കുറിച്ചു അന്വേഷണമാരംഭിച്ചത്.
  

ചെന്നൈയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ വിമാനം ആദ്യ ശ്രമത്തില്‍ ലാന്‍ഡ് ചെയ്യാന്‍ കഴിയാത്തത് മാധ്യമങ്ങളില്‍ വാര്‍ത്തായായിരുന്നു. ഇതേ തുടര്‍ന്നാണ് എയര്‍പോര്‍ട് അതോറിറ്റി സുരക്ഷാവിഭാഗം വിമാന കംപനി അധികൃതരോടും കിയാലിനോടും റിപോർട് തേടിയത്. ഇതുസംബന്ധിച്ച് വീഴ്ചവരുത്തിയ ഇന്‍ഡിഗോ വിമാന കംപനി പൈലറ്റിനെതിരെ നടപടി വരുമെന്നാണ് സൂചന.

ശനിയാഴ്ച വൈകിട്ട് മൂന്നേകാലോടെയാണ് സംഭവം. ചെന്നൈയില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തിനാണ് ആദ്യ ശ്രമത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ കഴിയാതെ വന്നത്. ഈക്കാര്യത്തില്‍ അണ്‍സ്റ്റെബിലൈസ്‌ഡെന്നാണ് അധികൃതര്‍ ഇതേ കുറിച്ചു പ്രതികരിച്ചത്. ശക്തമായ കാറ്റ്, മൂടല്‍ മഞ്ഞ്, പൈലറ്റിന് ലാന്‍ഡിങ്ങിന് കഴിയാതെ വരിക തുടങ്ങിയ സാഹചര്യത്തിലാണ് അണ്‍സ്റ്റെബിലൈസ്ഡ് ലാന്‍ഡിങ് നടക്കുക.

കൃത്യസമയത്ത് റണ്‍വേയുടെ മുകളില്‍ എത്തിയ വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുകയും വിമാനം റണ്‍വേയില്‍ ടച് ചെയ്ത ഉടന്‍ വീണ്ടും പറന്ന് ഉയരുകയുമായിരുന്നു. ആ സമയം വിമാനം കുലുങ്ങിയതായി യാത്രക്കാര്‍ പറയുന്നു. 14 മിനിറ്റിന് ശേഷം രണ്ടാമത്തെ ശ്രമത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നും സംഭവിച്ചില്ലെന്നും മോശം കാലാവസ്ഥയാണെങ്കില്‍ ലാന്‍ഡ് ചെയ്യുന്ന സമയത്ത് ഇത്തരം സാഹചര്യം നേരിട്ടേക്കാമെന്നും എയര്‍ലൈന്‍ പ്രതിനിധിയും കിയാല്‍ അധികൃതരും വിശദീകരിച്ചു.

Keywords: Kannur, Kerala, News, Air Plane, Airport, Land, Travel, Investigates, Chennai, Runway, Indigo, Aircraft landing error; Action may be taken against the pilot.< !- START disable copy paste -->

Post a Comment