അഹ് മദാബാദ്: (www.kvartha.com) വ്യാജ കറന്‍സി റാകറ്റുമായി ബന്ധപ്പെട്ട് 20 കാരനായ കംപ്യൂടര്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയെ അഹ് മദാബാദ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ദിലീപ് കേഷ്വാല എന്ന വിദ്യാര്‍ഥിയാണ് പിടിയിലായത്.
1.96 ലക്ഷം രൂപ മൂല്യമുള്ള കള്ളനോടുകളും ഇയാളില്‍ നിന്നും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. തിങ്കളാഴ്ചയാണ് ക്രൈംബ്രാഞ്ച് വ്യാജ കറന്‍സി റാകറ്റിനെ പിടികൂടിയത്. കേഷ്വാലയില്‍ നിന്ന് 2000 രൂപയുടെ 98 വ്യാജ നോടുകള്‍ കണ്ടെടുത്തു. പ്രതിക്ക് കൊറിയര്‍ വഴിയാണ് വ്യാജ കറന്‍സി ലഭിച്ചത്. ഈ പണം മൊബൈല്‍ ഫോണുകളും സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും വാങ്ങാന്‍ ഉപയോഗിച്ചതായും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്‍ഡ്യ റിപോര്‍ട് ചെയ്തു.
പ്രതി മൊബൈല്‍ വാങ്ങാന്‍ കടയുടമയ്ക്ക് നല്‍കിയ 56 കള്ളനോടുകളില്‍ 42 എണ്ണവും ഒറിജിനലാണെന്ന് കരുതി കടയുടമ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. ഈ പണവും കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
തുടര്‍ന്ന് ഫോണും സ്വര്‍ണവും വിറ്റ് സ്വരൂപിച്ച പണം കൊറിയര്‍ വഴി സംഘത്തിന് അയച്ചുനല്‍കി. ഇയാള്‍ക്ക് ലഭിച്ച യഥാര്‍ഥ കറന്‍സി നോടുകള്‍ ബിറ്റ്‌കോയിന്‍ പോലെയുള്ള ക്രിപ്റ്റോകറന്‍സി രൂപത്തില്‍ സംഘത്തിന്റെ സൂത്രധാരന്മാര്‍ക്ക് അയച്ചതായും പൊലീസ് പറഞ്ഞു.
ഓണ്‍ലൈനില്‍ പാര്‍ട് ടൈം ജോലിക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് എന്‍ജിനീയറിങ് വിദ്യാര്‍ഥി റാകറ്റുമായി ബന്ധപ്പെട്ടതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വ്യാജ കറന്‍സി ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങാന്‍ സര്‍വീസ് ബോയ് ആയിട്ടാണ് പ്രതി കേഷ്വാല പ്രവര്‍ത്തിച്ചത്. ഒരു കേസില്‍ 84,000 രൂപയുടെ കള്ളനോട് ഉപയോഗിച്ച് 13 മൊബൈല്‍ ഫോണുകള്‍ കേഷ്വാല വാങ്ങി.
പിന്നീട് കടയുടമ ഈ പണം ബാങ്കില്‍ നിക്ഷേപിച്ചു. 1.96 ലക്ഷം രൂപ മുഖവിലയുള്ള 98 കറന്‍സി നോടുകളാണ് പൊലീസ് പിടിച്ചെടുത്തത്.
രഹസ്യവിവരത്തെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് പ്രതിയെ പിടികൂടിയത്. സംഘത്തിലെ മുഖ്യപ്രതിയെ പിടികൂടാന്‍ ആറ് സംഘങ്ങളെ രൂപീകരിച്ചതായും പൊലീസ് അറിയിച്ചു.
Keywords: Ahmedabad crime branch busts fake currency racket, computer engineering student held with Rs 1.96 lakh fake notes, Ahmedabad, News, Crime Branch, Arrested, Engineering Student, Seized, Report, Media, National.