Follow KVARTHA on Google news Follow Us!
ad

Adila and Noora | ജീവിത പങ്കാളികളായ നൂറയ്ക്കും ആദിലയ്ക്കും ഇനി ഒരുമിച്ച് ജീവിക്കാം; അനുമതി നല്‍കി ഹൈകോടതി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Kochi,News,High Court of Kerala,Girl students,Parents,Kidnap,Kerala,
കൊച്ചി: (www.kvartha.com) ജീവിത പങ്കാളികളായ നൂറയ്ക്കും ആദിലയ്ക്കും ഇനി ഒരുമിച്ച് ജീവിക്കാം. അനുമതി നല്‍കി ഹൈകോടതി. ഒരുമിച്ചു ജീവിക്കുന്നതിനിടെ ബന്ധുക്കള്‍ പിടിച്ചുകൊണ്ടുപോയ കോഴിക്കോട് സ്വദേശിനി നൂറയെ ആണ് ആലുവ സ്വദേശിയായ പങ്കാളി ആദിലക്കൊപ്പം പോകാന്‍ ഹൈകോടതി അനുമതി നല്‍കിയത്. ആദില സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് നടപടി.

Adila and Noora can live together; Permission of the High Court, Kochi,News,High Court of Kerala, Girl students, Parents, Kidnap, Kerala

തന്റെ പങ്കാളിയായ കോഴിക്കോട് സ്വദേശിനിയായ യുവതിയെ രക്ഷിതാക്കള്‍ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പിച്ചിരിക്കുകയാണെന്ന് കാട്ടിയാണ് ആദില ഹൈകോടതിയെ സമീപിച്ചത്. കേസ് ഫയലില്‍ സ്വീകരിച്ച കോടതി, ഈ പെണ്‍കുട്ടിയെ എത്രയും പെട്ടെന്ന് കോടതിയില്‍ ഹാജരാക്കണമെന്ന് നിര്‍ദേശിച്ചു.

ഇതനുസരിച്ച് രക്ഷിതാക്കള്‍ക്കൊപ്പം എത്തിയ നൂറയെ ആദിലയ്ക്കൊപ്പം പോകാന്‍ ഹൈകോടതി അനുവദിക്കുകയായിരുന്നു. ഇവര്‍ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളാണെന്നും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചാല്‍ നിലവിലെ നിയമം അനുസരിച്ച് തടയാന്‍ സാധിക്കില്ലെന്നും നിരീക്ഷിച്ച് കൊണ്ടാണ് കോടതിയുടെ ഇടപെടല്‍.

ആറുദിവസം മുന്‍പാണ് കോഴിക്കോട് സ്വദേശിനിയെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയതെന്ന് ആദില പറയുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി ഇരുവരും ആലുവയില്‍ ആദിലയുടെ ബന്ധുവിന്റെ വീട്ടില്‍ താമസിച്ചുവരികയായിരുന്നു. സഊദിയിലാണ് രണ്ടു പെണ്‍കുട്ടികളും പഠിച്ചത്. സ്‌കൂള്‍ പഠന കാലത്താണ് ഇരുവരും പ്രണയത്തിലാവുന്നത്.

ഉപരിപഠനത്തിനായി ഇരുവരും നാട്ടില്‍ എത്തി. ബിരുദ പഠനത്തിന് ശേഷം ഇരുവരും ഒന്നിച്ച് താമസിക്കാന്‍ തീരുമാനിച്ചതോടെയാണ് ബന്ധുക്കള്‍ എതിര്‍പ്പുമായി രംഗത്തുവരികയും കോഴിക്കോട് സ്വദേശിനിയെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതെന്ന് പരാതിയില്‍ പറയുന്നു.

Keywords: Adila and Noora can live together; HC grants Permission , Kochi,News,High Court of Kerala, Girl students, Parents, Kidnap, Kerala.

Post a Comment