കൊച്ചി: (www.kvartha.com) നടിയെ പീഡിപ്പിച്ചെന്ന കേസില്‍ ഒളിവില്‍ പോയ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി സര്‍കാര്‍ ഹൈകോടതിയില്‍. വിജയ് ബാബുവിനെതിരേ ശക്തമായ വാദങ്ങള്‍ തന്നെ സര്‍കാര്‍ കോടതിയില്‍ ഉയര്‍ത്തി. വിജയ് ബാബു നിയമത്തില്‍ നിന്ന് രക്ഷപ്പെട്ടയാളാണ്. അയാളോട് കരുണ പാടില്ല. വിജയ് ബാബു എവിടെയാണെങ്കിലും പിടിക്കാന്‍ അറിയാമെന്നും സര്‍കാര്‍ കോടതിയില്‍ പറഞ്ഞു.
വിദേശത്തുനിന്ന് നാട്ടിലേക്ക് മടങ്ങിവരാന്‍ പ്രതി കോടതിയുടെ മുന്നിലേക്ക് നിര്‍ദേശങ്ങള്‍ വെയ്ക്കുകയാണ്. ഇത് വെച്ചുപൊറുപ്പിക്കാന്‍ കഴിയുന്നതല്ലെന്നും ഇതിന് വഴങ്ങരുതെന്നും സര്‍കാര്‍ ആവശ്യപ്പെട്ടു. എന്നല്‍ നാട്ടില്‍ വരട്ടെ, അതിനുശേഷം തുടര്‍നടപടി സ്വീകരിച്ചാല്‍ പോരെയെന്നായിരുന്നു ഹൈകോടതിയുടെ ചോദ്യം.
വിജയ് ബാബു സമര്‍പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ ചോദ്യം. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ സര്‍കാരിനോടും പരാതിക്കാരിയോടും കോടതി ആവശ്യപ്പെട്ടു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യഹര്‍ജി വെള്ളിയാഴ്ചത്തേക്ക് മാറ്റിവെയ്ക്കുകയും ചെയ്തു.
താന്‍ നിര്‍മിക്കുന്ന സിനിമയില്‍ മറ്റൊരു നടിക്ക് അവസരം നല്‍കിയതാണ് യുവനടിയുടെ പീഡനപരാതിക്ക് കാരണമെന്നാണ് വിജയ് ബാബുവിന്റെ ആരോപണം. മുന്‍കൂര്‍ ജാമ്യഹര്‍ജിക്ക് പിന്നാലെ നല്‍കിയ ഉപഹര്‍ജിയിലാണ് നടന്‍ ഇക്കാര്യം വിശദീകരിച്ചിരുന്നത്. കഴിഞ്ഞദിവസം മേയ് 30-ന് കൊച്ചിയിലേക്ക് എടുത്ത വിമാന ടികറ്റിന്റെ പകര്‍പ്പും വിജയ്ബാബു കോടതിയില്‍ ഹാജരാക്കിയിരുന്നു.
Keywords: Actress Molestation Case: Govt against Vijay Babu in High Court, Kochi, News, High Court of Kerala, Actor, Cinema, Criticism, Trending, Kerala.