ചെറുതോണി: (www.kvartha.com) വാഗമണ്‍ ഓഫ് റോഡ് റേസ് കേസില്‍ ദിവസങ്ങള്‍ക്ക് ശേഷം വിശദീകരണം നല്‍കാന്‍ ഇടുക്കി ആര്‍ടിഒയ്ക്കു മുന്നില്‍ ഹാജരായി നടന്‍ ജോജു ജോര്‍ജ്. ചൊവ്വാഴ്ച രഹസ്യമായാണ് ജോജു പൈനാവ് കുയിലിമലയിലെ ആര്‍ടിഒ ഓഫിസിലെത്തിയത്.
അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് കാട്ടി നേരത്തെ ഇടുക്കി ആര്‍ടിഒ ആര്‍ രമണന്‍ ജോജു ജോര്‍ജിന് മെയ് 10 ന്
നോടിസ് അയച്ചിരുന്നു. ഇതേതുടര്‍ന്നാണ് താരം ഓഫിസില്‍ എത്തിയത്.
അനുമതിയില്ലെന്ന് അറിയാതെയാണ് റേസില്‍ പങ്കെടുത്തതെന്നും സ്വകാര്യ എസ്റ്റേറ്റിനുള്ളില്‍ ആയതിനാല്‍ മറ്റാര്‍ക്കും അപകടം ഉണ്ടാകുന്ന തരത്തില്‍ വാഹനം ഓടിച്ചില്ലെന്നുമായിരുന്നു ജോജു ആര്‍ ടി ഒയെ ബോധ്യപ്പെടുത്തിയത്.
മൊഴി പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് മോടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനു നടനില്‍ നിന്നും പിഴ ഈടാക്കിയേക്കും.
ഇതിനിടെ പരിപാടിയില്‍ പങ്കെടുത്ത് വാഹനം ഓടിച്ച മറ്റ് 12 പേര്‍ക്ക് വാഗമണ്‍ പൊലീസ് നോടിസ് അയച്ചു. വാഹനങ്ങളുമായി ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. നാലു പേര്‍ നേരത്തേ ഹാജരായി ജാമ്യമെടുത്തിരുന്നു.
Keywords: Actor Joju George with explanation in Vagamon off road race case, Idukki, News, Notice, Vehicles, Driving Licence, Trending, Cinema, Cine Actor, Kerala.