Follow KVARTHA on Google news Follow Us!
ad

Aadharam Registration | മുദ്രപ്പത്രത്തില്‍ ആധാരമെഴുതി രെജിസ്‌ട്രേഷനുവേണ്ടി സബ് രെജിസ്ട്രാര്‍ ഓഫിസുകളിലെത്തിക്കുന്ന രീതി അവസാനിക്കുന്നു; ഇനി എളുപ്പ വഴി; പുതിയ രീതിക്ക് തുടക്കമായി, അറിയാം കൂടുതല്‍

Aadharam registration is no longer easy; The new style starts today#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് ആധാരം രെജിസ്‌ട്രേഷന് ഇനി എളുപ്പ വഴി. പുതിയ രീതിക്ക് തുടക്കമായി. ആധാരങ്ങള്‍ ഇനി ഫോം രൂപത്തില്‍ ഓണ്‍ലൈന്‍ വഴി തയാറാക്കുന്നതിനുള്ള സൗകര്യം രെജിസ്‌ട്രേഷന്‍ വകുപ്പ് ഒരുക്കിക്കഴിഞ്ഞു. ആദ്യ പടിയായി ഇഷ്ടദാനം-ധനനിശ്ചയ ആധാരങ്ങളുടെ കൈമാറ്റ രെജിസ്‌ട്രേഷനാണ് ഇങ്ങനെ മാറുന്നത്. ഇന്‍ഗ്ലീഷ് -മലയാളം ഭാഷകളില്‍ ധനനിശ്ചയാധാരങ്ങളുടെ കൈമാറ്റത്തിനുള്ള അനുമതിയും സര്‍കാര്‍ നല്‍കി. 

ഭൂമികൈമാറ്റ രെജിസ്‌ട്രേഷന്‍ തലസ്ഥാന ജില്ലയിലെ പട്ടം സബ് രെജിസ്ട്രാര്‍ ഓഫിസില്‍ ബുധനാഴ്ച മുതല്‍ ആരംഭിച്ചു. പട്ടം സബ് രജിസ്ട്രാര്‍ ഓഫിസിന് കീഴിലുള്ള വിലേജുകളിലെ കുടുംബാംഗങ്ങളുടെ ഭൂമികൈമാറ്റ രെജിസ്‌ട്രേഷന്‍ ബുധനാഴ്ചമുതല്‍ ഫോം രൂപത്തിലാകും. ഉടന്‍ തന്നെ ഈ രീതി സംസ്ഥാനത്തെ എല്ലാ സബ് രെജിസ്ട്രാര്‍ ഓഫിസുകളിലും നടപ്പാകും.  

ആധാരമെഴുത്ത് ലൈസന്‍സികളോ അഭിഭാഷകരോ വെണ്ടറില്‍ നിന്ന് മുദ്രപ്പത്രം വാങ്ങി ആധാരമെഴുതിയശേഷം മുദ്രപ്പത്രത്തില്‍ കൈമാറ്റം രെജിസ്റ്റര്‍ ചെയ്യുന്നവരുടെ ഫോടോയും വിരലടയാളവും രേഖപ്പെടുത്തുകയും ആ വിവരങ്ങള്‍ ഫയലിങ് ഷീറ്റില്‍ പകര്‍ത്തിയെഴുതിയ ശേഷം ഓണ്‍ലൈന്‍ വഴി വിവരങ്ങള്‍ നല്‍കി, രെജിസ്‌ട്രേഷന്‍ ഫീസ് അടച്ചശേഷം സബ് രെജിസ്ട്രാര്‍ ഓഫിസുകളിലെത്തി രെജിസ്റ്റര്‍ ചെയ്യുന്നതാണ് നിലവിലെ രീതി.   


News,Kerala,State,Thiruvananthapuram,Technology,Top-Headlines, Aadharam registration is no longer easy; The new style starts today


ഇനിമുതല്‍ കൈമാറ്റം ചെയ്യുന്നവരുടെ വിവരം ഓണ്‍ലൈനായി നല്‍കിയ ശേഷം മുദ്രപ്പത്രം വില, രെജിസ്‌ട്രേഷന്‍ ഫീസ് എന്നിവ ഓണ്‍ലൈന്‍ വഴി അടച്ചാല്‍ മതി. തുടര്‍ന്ന്, സബ് രെജിസ്ട്രാര്‍ ഓഫിസുകളിലെത്തുമ്പോള്‍ രെജിസ്റ്ററിങ് ഉദ്യോഗസ്ഥന്‍ പരിശോധിച്ച് രെജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കും. ഭൂമികൈമാറ്റം രെജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആധാരമെഴുത്ത് ലൈസന്‍സികളോ അഭിഭാഷകരോ ഇല്ലാതെ സ്വയം ആധാരമെഴുതുന്നതിനുള്ള അനുമതി നല്‍കിയിട്ട് മൂന്നു വര്‍ഷം കഴിഞ്ഞു. ഘട്ടംഘട്ടമായി ഇടനിലക്കാരില്ലാതെ ഭൂമികൈമാറ്റ രെജിസ്‌ട്രേഷന്‍ നടത്തുകയാണ് ലക്ഷ്യം. 

കൈമാറ്റം ചെയ്യുന്ന ധനനിശ്ചയാധാരങ്ങളില്‍ ഭൂമി കൈമാറ്റം ചെയ്യുന്നവരുടെ ഫോടോയും വിരലടയാളവും ഇലക്ട്രോനിക് സംവിധാനത്തിലൂടെയായിരിക്കും രേഖപ്പെടുത്തുന്നത്. 

എന്നാല്‍, സബ് രെജിസ്ട്രാര്‍ ഓഫിസിലെ രെജിസ്റ്ററില്‍ വിരലില്‍ മഷി പുരട്ടി വിരല്‍ പതിപ്പ് രേഖപ്പെടുത്തുന്ന നിലവിലെ രീതി തുടരും. ഇതോടെ രെജിസ്‌ട്രേഷന്‍ നടപടികള്‍ ലളിതമാകുകയാണ്. മുദ്രപ്പത്രത്തില്‍ ആധാരമെഴുതി രെജിസ്‌ട്രേഷനുവേണ്ടി സബ് രെജിസ്ട്രാര്‍ ഓഫിസുകളിലെത്തിക്കുന്ന രീതി അവസാനിക്കുന്നു.

Keywords: News,Kerala,State,Thiruvananthapuram,Technology,Top-Headlines, Aadharam registration is no longer easy; The new style starts today

Post a Comment