Follow KVARTHA on Google news Follow Us!
ad

Food poisoning | 'പാനി പൂരി കഴിച്ച 97 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു'; ഛര്‍ദിയും വയറുവേദനയും അനുഭവപ്പെട്ടതായി ഡോക്ടര്‍

97 children fall sick after eating snack at fair in MP#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ഭോപാല്‍: (www.kvartha.com) പാനി പൂരി കഴിച്ച 97 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍. മധ്യപ്രദേശിലെ മണ്ഡ്ല ജില്ലയിലെ ഒരു മേളയില്‍ വെച്ചാണ് പാനി പൂരി കഴിച്ചത്. ആദിവാസി മേഖലയായ സിംഗാര്‍പൂര്‍ പ്രദേശത്ത് സംഘടിപ്പിച്ച മേളയില്‍ ശനിയാഴ്ച വൈകുന്നേരമാണ് വിദ്യാര്‍ഥികളെത്തിയത്. ഒരു കടയില്‍ നിന്ന് എല്ലാവരും ലഘുഭക്ഷണം കഴിച്ചു, സമീപ ഗ്രാമങ്ങളില്‍ നിന്നുള്ള ആളുകളും പാനി പൂരി കഴിക്കാന്‍ എത്തിയിരുന്നു.

Bhoppal, Madhya pradesh, News, India, Food, Students, Health Minister, Health, Hospital, Treatment, Minister, 97 children fall sick after eating snack at fair in MP.

രാത്രി 7.30 ഓടെ കുട്ടികള്‍ക്ക് ഛര്‍ദിയും വയറുവേദനയും അനുഭവപ്പെട്ടതായി ജില്ലാ ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ ഡോ. കെ ആര്‍ ശാക്യയെ ഉദ്ധരിച്ച് പിടിഐ റിപോർട് ചെയ്തു. എല്ലാവരും അപകടനില തരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാനി പൂരി വില്‍പ്പനക്കാരനെ കസ്റ്റഡിയിലെടുത്തതായും ഭക്ഷണത്തിന്റെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതായും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

മണ്ഡ്ലയില്‍ നിന്നുള്ള പാര്‍ലമെന്റംഗവും കേന്ദ്രമന്ത്രിയുമായ ഫഗ്ഗന്‍ സിംഗ് കുലസ്തെ ശനിയാഴ്ച രാത്രി ആശുപത്രിയിലെത്തി കുട്ടികളെ സന്ദർശിച്ചു.

Bhoppal, Madhya pradesh, News, India, Food, Students, Health Minister, Health, Hospital, Treatment, Minister, 97 children fall sick after eating snack at fair in MP.

Post a Comment