Old Man Married | പ്രണയം പ്രായത്തെ കീഴടക്കി; 95 കാരന്‍ ആദ്യമായി വിവാഹിതനായി! യഥാർഥ സ്നേഹം കണ്ടെത്താൻ വൈകിയില്ലെന്ന് തെളിയിച്ച ത്രസിപ്പിക്കുന്ന പ്രേമകഥ ഇങ്ങനെ

 


ലൻഡൻ: (www.kvartha.com) ജൂലിയന്‍ മൊയ്ല്‍ എന്ന 95കാരന്‍ തന്റെ ഭാര്യ വലേരി വില്യംസിനെ (84) 23 വര്‍ഷം മുമ്പ് യുകെയിലെ കാര്‍ഡിഫിലുള്ള ഒരു പള്ളിയില്‍ വെച്ചാണ് ആദ്യമായി കണ്ടുമുട്ടിയത്. തങ്ങള്‍ ജീവിതയാത്രയില്‍ ദമ്പതികളായി മാറുമെന്ന് അന്നവര്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരിക്കില്ല.
                   
Old Man Married | പ്രണയം പ്രായത്തെ കീഴടക്കി; 95 കാരന്‍ ആദ്യമായി വിവാഹിതനായി! യഥാർഥ സ്നേഹം കണ്ടെത്താൻ വൈകിയില്ലെന്ന് തെളിയിച്ച ത്രസിപ്പിക്കുന്ന പ്രേമകഥ ഇങ്ങനെ

ജൂലിയന്‍ മൊയ്ല്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വലേരി വില്യംസിനോട് വിവാഹാഭ്യര്‍ത്ഥന നടത്തി. ഇരുവരും മെയ് 19 ന് വിവാഹിതരായി. അതിലും രസകരമായ കാര്യം, അവര്‍ കണ്ടുമുട്ടിയ അതേ പള്ളിയില്‍ വച്ചാണ് വിവാഹിതരായത്. കാല്‍വരി ബാപ്റ്റിസ്റ്റ് ചര്‍ചില്‍ 40 ഓളം സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്തു. വെയില്‍സ് ഓണ്‍ലൈനാണ് വിവാഹവാര്‍ത്ത റിപോര്‍ട് ചെയ്തത്.

'അവള്‍ വളരെ ദയയുള്ളവളും സഹായിയുമാണ് ' ജൂലിയന്‍ പറഞ്ഞു. 'എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല!' വലേരി അത്ഭുതപ്പെട്ടു. 'ഒരുമിച്ചിരിക്കാന്‍' തങ്ങള്‍ കാത്തിരിക്കുകയാണെന്ന് നവദമ്പതികള്‍ പറഞ്ഞു, ജൂലിയന്റെ ജന്മനാടായ ഓസ്ട്രേലിയയിലേക്കുള്ള ഒരു യാത്രയ്ക്കൊപ്പം ഈ വര്‍ഷാവസാനം തങ്ങളുടെ ഹണിമൂണ്‍ ആഘോഷിക്കുമെന്നും ഇരുവരും വ്യക്തമാക്കി. ജൂലിയന്‍ 1954-ല്‍ ഓസ്ട്രേലിയയില്‍ നിന്ന് യുകെയിലേക്ക് കുടിയേറിയതാണ്. 1970-നും 1982-നും ഇടയില്‍ വെല്‍ഷ് നാഷണല്‍ ഓപറയിലെ ആദ്യത്തെ സോളോയിസ്റ്റായിരുന്നു.

Keywords:  News, World, International, Top-Headlines, Marriage, Wedding, Man, Love, England,  Old Man Married, 95 Year Old Man Gets Married For First Time; Proves It Is Never Too Late To Find True Love.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia