Follow KVARTHA on Google news Follow Us!
ad

Protest | രാജ്യത്തെ 70,000 പെട്രോൾ പമ്പുടമകൾ എണ്ണ കംപനികൾക്കെതിരെ പ്രതിഷേധവുമായി രംഗത്ത്; കമീഷൻ വർധിപ്പിക്കണമെന്ന് ആവശ്യം

70,000 petrol pumps come out in protest against oil companies demanding higher commission #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) പെട്രോളിന്റെയും ഡീസലിന്റെയും കമീഷൻ വർധിപ്പിക്കണമെന്ന ആവശ്യവുമായി എണ്ണ കംപനികൾക്കെതിരെ രാജ്യത്തുടനീളമുള്ള 70,000 പെട്രോൾ പമ്പുകൾ പ്രതിഷേധവുമായി രംഗത്തെത്തി. ഓയിൽ മാർകറ്റിംഗ് കംപനി (ഒഎംസി) കളിൽ നിന്ന് പെട്രോളും ഡീസലും വാങ്ങില്ലെന്ന് ഈ പെട്രോൾ പമ്പുകളുടെ ഉടമകൾ അറിയിച്ചു.
          
70,000 petrol pumps come out in protest against oil companies demanding higher commission, National, News, Top-Headlines, Newdelhi, Petrol, Diesel, Petrol Price, Hike.

പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വിൽപന വില വർധിപ്പിച്ചതോടെ പെട്രോളിയം കംപനികൾ വൻ ലാഭം കൊയ്യുന്നുണ്ടെങ്കിലും ഡീലർമാരുടെ കമീഷനിൽ വർധനവ് ഉണ്ടായിട്ടില്ലെന്ന് പമ്പുടമകൾ പറയുന്നു. ചൊവ്വാഴ്ച, രാജ്യത്തെ 24 സംസ്ഥാനങ്ങളിലെ 70,000 പെട്രോൾ പമ്പുടമകളാണ് ഇന്ധന കമീഷൻ വർധനയാവശ്യവുമായി പ്രതിഷേധിക്കുന്നത്. കംപനികളിൽ നിന്ന് ഒരു ദിവസത്തേക്ക് എണ്ണ വാങ്ങില്ലെന്ന് അവർ പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനങ്ങളിലെ പെട്രോൾ ഡീലർ സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഈ പ്രതിഷേധം ചില്ലറ വിൽപ്പനയെയും ഉപഭോക്താക്കളെയും ബാധിക്കില്ലെന്ന് ഡെൽഹി പെട്രോൾ ഡീലേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് അനുരാഗ് ജെയിൻ പറഞ്ഞു. പെട്രോൾ പമ്പുകളിൽ രണ്ട് ദിവസത്തേക്ക് സ്റ്റോകുണ്ട്. അതിനാൽ, ചില്ലറ ഉപഭോക്താക്കൾക്ക് പെട്രോളും ഡീസലും നൽകും.

തമിഴ്‌നാട്, കർണാടക, കേരളം, തെലങ്കാന, ആന്ധ്രാപ്രദേശ്, ഡെൽഹി, പഞ്ചാബ്, ഹരിയാന, രാജസ്താൻ, ഗുജറാത്, മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, ബിഹാർ, അസം, മേഘാലയ, അരുണാചൽ പ്രദേശ്, മിസോറാം, നാഗാലാൻഡ്, മണിപ്പൂർ, ത്രിപുര, സിക്കിം, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി ഡീലർമാരാണ് സമരം നടത്തുന്നത്.

5 വർഷമായി കമീഷൻ നിരക്കിൽ മാറ്റമില്ല

ഓയിൽ മാർകറ്റിംഗ് കംപനികളും ഡീലർമാരും തമ്മിലുള്ള കരാർ പ്രകാരം, ഡീലർമാരുടെ മാർജിൻ ഓരോ ആറ് മാസത്തിലും മാറ്റണമെന്ന് ഡീലർ സംഘടനകൾ പറയുന്നു. എന്നാൽ 2017 മുതൽ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് അവർ ആരോപിക്കുന്നു. ഇത് മാത്രമല്ല, ഈ സമയത്ത് ഡീലർമാർക്ക് ബിസിനസിനായി ഇരട്ടി മൂലധനം നിക്ഷേപിക്കേണ്ടിവന്നു. അതിനായി അവർ കൂടുതൽ വായ്പയെടുത്തു, ഇപ്പോൾ പലിശയും കൂടുതലാണ്. പെട്രോൾ പമ്പ് ഡീലർമാർക്ക് നിലവിൽ പെട്രോളിന്റെ ചില്ലറ വിൽപനയിൽ ലിറ്ററിന് 2.90 രൂപയും ഡീസലിന് 1.85 രൂപയുമാണ് കമീഷൻ ലഭിക്കുന്നത്. 2017ൽ കംപനികൾ കമീഷൻ ലിറ്ററിന് ഒരു രൂപ വർധിപ്പിച്ചിട്ടുണ്ടെന്നും അതിൽ 40 പൈസ ലൈസൻസ് ഫീസിന്റെ പേരിൽ കുറച്ചെന്നും അനുരാഗ് ജെയിൻ പറഞ്ഞു.

Keywords: 70,000 petrol pumps come out in protest against oil companies demanding higher commission, National, News, Top-Headlines, Newdelhi, Petrol, Diesel, Petrol Price, Hike.

Post a Comment