UPSC results | ഗാർഹിക പീഡനത്തെ തുടർന്ന് ഭർതൃവീട് വിട്ടിറങ്ങിയ യുവതി സിവിൽ സർവീസ് പരീക്ഷയിൽ കുറിച്ചത് 177-ാം റാങ്ക്; വെല്ലുവിളികളെ നിശ്ചയദാർഢ്യം കൊണ്ട് നേരിട്ട 7 വയസുകാരിയുടെ മാതാവിനെ അറിയാം
May 31, 2022, 18:27 IST
ലക്‌നൗ: (www.kvartha.com) ഉത്തർപ്രദേശിലെ ഹാപൂരിലെ പിൽഖുവയിൽ താമസിക്കുന്ന ശിവാംഗി ഗോയൽ എന്ന വനിത സിവിൽ സർവീസ് പരീക്ഷയിൽ 177-ാം റാങ്ക് കരസ്ഥമാക്കി തന്റെ കുടുംബത്തിന് മാത്രമല്ല, രാജ്യത്തിനാകെ നേട്ടങ്ങൾ സമ്മാനിച്ചു. അതേസമയം അവരുടെ വിജയത്തിലേക്കുള്ള യാത്ര വളരെ ദുഷ്‌കരമായിരുന്നു. ശിവാംഗി വിവാഹിതയും ഒരു മകളുടെ അമ്മയുമാണ്.
ഭർതൃവീട്ടിലെ പീഡനം മൂലം ശിവാംഗി ഇപ്പോൾ സ്വന്തം മാതാപിതാക്കളോടൊപ്പമാണ് താമസിക്കുന്നത്. വിവാഹമോചന കേസ് കോടതിയിലാണ്. 'സമൂഹത്തിലെ വിവാഹിതരായ സ്ത്രീകൾക്ക് അവരുടെ ഭർതൃ വീട്ടിൽ എന്തെങ്കിലും സംഭവിച്ചാൽ അവർ ഭയപ്പെടേണ്ടതില്ല, നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം കാലിൽ നിൽക്കാൻ കഴിയുമെന്ന് അവരെ കാണിക്കൂ, സ്ത്രീകൾക്ക് എന്തും ചെയ്യാം എന്ന സന്ദേശം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. നന്നായി പഠിക്കുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്താൽ നിങ്ങൾക്ക് ഐഎഎസാകാം', ശിവാംഗി പറഞ്ഞു.
വിവാഹത്തിന് മുമ്പ് തന്നെ ഐഎഎസാകണമെന്നായിരുന്നു ആഗ്രഹമെന്നും അവർ കൂട്ടിച്ചേർത്തു. രണ്ടുതവണ ശ്രമിച്ചെങ്കിലും രണ്ടുതവണയും പരാജയപ്പെട്ടു. പിന്നെ വിവാഹിതയായി. ഗാർഹിക പീഡനത്തെ തുടർന്ന് ഏഴുവയസുള്ള മകളുമായി സ്വന്തം വീട്ടിലേക്ക് മടങ്ങി. 'നിനക്ക് എന്ത് വേണമെങ്കിലും ചെയ്യാമെന്നും അത് ചെയ്യണമെന്നും അച്ഛൻ പറഞ്ഞു. എന്തുകൊണ്ട് യുപിഎസ്‌സിക്ക് വീണ്ടും തയ്യാറെടുത്തു കൂടായെന്ന് ഞാൻ ചിന്തിച്ചു. കുട്ടിക്കാലം മുതൽ താൻ ഈ ദിവസം സ്വപ്നം കണ്ടിരുന്നു', ശിവാംഗി ഓർമിച്ചു. കഠിനാധ്വാനത്തിനും സമർപണത്തിനും ഒടുവിൽ ശിവാംഗിയുടെ മുന്നിൽ ആ ദിവസം വന്നെത്തുകയായിരുന്നു.
ശിവാംഗി ഗോയലും കുടുംബവും

Keywords: News, National, Top-Headlines, Education, Rank, Uttar Pradesh, Woman, Examination, Mother, UPSC Results, 7-year-old's mother who ranked 177 in UPSC results talks about facing domestic abuse.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.