ന്യൂഡെല്‍ഹി: (www.kvartha.com) ലഡാകില്‍ സൈനികര്‍ സഞ്ചരിച്ച വാഹനം ഷ്യോക് നദിയിലേക്ക് മറിഞ്ഞ് ഏഴു പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണെന്നാണ് അറിയുന്നത്. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേ ഉള്ളൂ.
ഇന്‍ഡ്യ - ചൈന അതിര്‍ത്തിയിലെ തുര്‍തുക് സെക്ടറിലേക്കു പോകും വഴി സൈനികര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് ഷ്യോക് നദിയിലേക്കു വീഴുകയായിരുന്നു. അപകടസമയത്ത് 26 സൈനികരാണു വാഹനത്തിലുണ്ടായിരുന്നത്. ഇതില്‍ ചിലര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണു അപകടം നടന്നത്.
റോഡില്‍നിന്നു തെന്നിമാറിയ വാഹനം ഏകദേശം 50-60 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നുവെന്ന് സൈനിക വക്താവ് അറിയിച്ചു. പരിക്കേറ്റവര്‍ക്കെല്ലാം വൈദ്യസഹായം നല്‍കുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ വെസ്റ്റേണ്‍ കമാന്‍ഡിലേക്ക് മാറ്റുന്നതിന് വ്യോമസേനയുടെ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും വക്താവ് പറഞ്ഞു.
Keywords: 7 Soldiers Died After Vehicle Carrying 26 Falls Into River In Ladakh, New Delhi, News, Accidental Death, Soldiers, Injured, National, Malayalee.