Children Found Dead | ഭര്‍ത്താവിന്റെ വീട്ടുകാര്‍ മര്‍ദിച്ചു, പിന്നാലെ യുവതി 6 മക്കളേയും കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയെന്ന് പൊലീസ്; മരിച്ചവരില്‍ 5 പേര്‍ പെണ്‍കുട്ടികള്‍
May 31, 2022, 13:20 IST
ADVERTISEMENT
മുംബൈ: (www.kvartha.com) കുടുംബവഴക്കിന് പിന്നാലെ ആറു മക്കളേയും മാതാവ് കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയെന്ന് പൊലീസ്. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ ഖാരാവല്ലി മഹാഡിലാണു നടുക്കുന്ന സംഭവം റിപോര്‍ട് ചെയ്തത്. മരിച്ച ആറു മക്കളില്‍ അഞ്ചു പേരും പെണ്‍കുട്ടികളാണെന്നു പൊലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.
30 വയസ്സുകാരിയായ സ്ത്രീയാണു ഈ കൃത്യം നടത്തിയത്. 18 മാസം മുതല്‍ 10 വയസ്സുവരെ പ്രായമുള്ള കുട്ടികളാണു മരിച്ചത്. തലസ്ഥാന നഗരമായ മുംബൈയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയാണു കുറ്റകൃത്യം നടന്ന പ്രദേശം. ഭര്‍ത്താവിന്റെ വീട്ടുകാര്‍ മര്‍ദിച്ചതിനെ തുടര്‍ന്നുള്ള ദേഷ്യത്തിലാണു യുവതി ഇത്തരമൊരു ക്രൂരകൃത്യം നടത്തിയതെന്നാണ് സംശയിക്കുന്നു.
സംഭവത്തില്‍ യുവതിയെ കസ്റ്റഡിയിലെത്ത് ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

