Follow KVARTHA on Google news Follow Us!
ad

Covid Warrior Beats Coma | ഡ്യൂടിക്കിടെ മസ്തിഷ്‌ക രക്തസ്രാവം: 50 കാരിയായ നഴ്‌സ് 100 ദിവസത്തെ പോരാട്ടത്തിനൊടുവില്‍ കോമയില്‍ നിന്നും ജീവിതത്തിലേക്ക്; ഉയര്‍ത്തെഴുന്നേറ്റത് മഹാമാരി സമയത്ത് നിസ്വാര്‍ഥവും മികച്ചതുമായ പ്രവര്‍ത്തനത്തിന് അവാര്‍ഡ് ലഭിച്ച ഉഷ സാല

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Mumbai,News,hospital,Treatment,Nurse,COVID-19,Award,Health,Health and Fitness,National,
മുംബൈ: (www.kvartha.com) ഡ്യൂടിക്കിടെ മസ്തിഷ്‌ക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് കോമയിലായ നഴ്‌സ് ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. 50 കാരിയായ നഴ്‌സ് ഉഷാ സാലയ്ക്കാണ് 100 ദിവസത്തെ പോരാട്ടത്തിനൊടുവില്‍ പുതുജീവിതം ഉണ്ടായിരിക്കുന്നത്.

50-Year-Old Covid Warrior Beats Coma After 100-Day Battle, Mumbai, News, Hospital, Treatment, Nurse, COVID-19, Award, Health, Health and Fitness, National.

മഹാമാരി സമയത്ത് നിസ്വാര്‍ഥവും മികച്ചതുമായ പ്രവര്‍ത്തനത്തിന് ഉഷാ സാലയ്ക്ക് അവാര്‍ഡ് ലഭിച്ചിരുന്നു. ഒരു വര്‍ഷം മുമ്പ് ഉഷ സ്തനാര്‍ബുദത്തെയും അതിജീവിച്ചിരുന്നു. നിരവധി ആരോഗ്യപ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്ന ഉഷ കോമയില്‍ നിന്ന് ഉയര്‍ന്നുവന്നത് അത്ഭുതമല്ലാതെ മറ്റൊന്നുമല്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ഈ വര്‍ഷം മാര്‍ചില്‍ എല്‍ജി ഹോസ്പിറ്റലിലെ സിസ്റ്റര്‍ ഇന്‍-ചാര്‍ജ് ഉഷ സാല ഡ്യൂടിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. സ്തനാര്‍ബുദത്തിന് നല്‍കിയ മരുന്നിന്റെ പാര്‍ശ്വഫലമായാണ് അവര്‍ക്ക് മസ്തിഷ്‌ക രക്തസ്രാവമുണ്ടായതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.

എല്‍ജിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം ഒരു സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ഡോ.ജിവ്രാജ് മേത ഹോസ്പിറ്റലിലും 100 ദിവസത്തോളം ഐസിസിയുവില്‍ തുടര്‍ന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ കോമയില്‍ നിന്നും മുക്തമായെന്നു മാത്രമല്ല, സ്വന്തമായി ഭക്ഷണം കഴിക്കാനും, സംസാരിക്കാനും ഓര്‍മ ശക്തി വീണ്ടെടുക്കുകയും ചെയ്തിരിക്കുന്നു.

ഇതേതുടര്‍ന്ന് രണ്ട് ദിവസം മുമ്പ് അവര്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് പോവുകയും ചെയ്തു. ശരീര ചലനങ്ങളില്‍ പൂര്‍ണ നിയന്ത്രണം വീണ്ടെടുക്കാന്‍ ഇപ്പോള്‍ അഗ്രസീവ് ഫിസിയോ തെറാപ്പി നടത്തുകയാണ്.

സാലയുടെ ചികിത്സയുടെ പ്രാഥമിക ഡോക്ടറായ ഡോ ജീവരാജ് മേത ഹോസ്പിറ്റലിലെ കണ്‍സള്‍ടന്റ് റൂമറ്റോളജിസ്റ്റും ഫിസിഷ്യനുമായ ഡോ ധൈവത് ശുക്ല പറയുന്നത് ഇങ്ങനെ:

ഉഷയുടെ കേസ് കൈകാര്യം ചെയ്യാന്‍ ന്യൂറോ, കാര്‍ഡിയോളജി, പള്‍മണറി തുടങ്ങി വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ ഒരു സംഘം തന്നെ ഉണ്ടായിരുന്നു. ഒന്നിലധികം ആരോഗ്യ പ്രശ്‌നങ്ങള്‍ അവര്‍ക്ക് ഉണ്ടായിരുന്നു. ഇപ്പോള്‍ സംസാരിക്കാനും സ്വന്തമായി ഭക്ഷണം കഴിക്കാനും കഴിയുന്ന അവര്‍ക്ക് സുഖം പ്രാപിച്ചു എന്നത് ഒരു അത്ഭുതം തന്നെയാണ്. അല്ലാതെ മറ്റൊന്നുമല്ല. മാത്രമല്ല, ഓര്‍മശക്തി വീണ്ടെടുക്കുകയും ചെയ്തിരിക്കുന്നു.

ഉഷയുടെ ചികിത്സയ്ക്ക് ഏകദേശം 25 ലക്ഷം രൂപ ചെലവഴിച്ചതായി ഭര്‍ത്താവ് ഭരത് സാല പറഞ്ഞു. ഇതില്‍ ഞങ്ങളുടെ സമ്പാദ്യവും വായ്പ എടുത്ത തുകയും ഉള്‍പെടുന്നു. മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്നു കുഴഞ്ഞുവീണ അവളെ ഞങ്ങള്‍ ആദ്യം ഒഇഏ ഹോസ്പിറ്റലിലേക്കാണ് കൊണ്ടുപോയത്. അവിടെ ഒരു വര്‍ഷം മുമ്പ് അവള്‍ സ്തനാര്‍ബുദത്തിന് ചികിത്സ തേടിയിരുന്നു.

അവിടുത്തെ ചികിത്സയ്ക്കായി 18 ലക്ഷം രൂപ ചെലവഴിച്ചു. പുരോഗതി ഇല്ലാത്തതിനെ തുടര്‍ന്ന് പിന്നീട് ജീവരാജ് മേത ആശുപത്രിയിലേക്ക് മാറ്റി. അത്ഭുതമെന്ന് പറയട്ടെ 70 ദിവസം കൊണ്ട് അവള്‍ സംസാരിച്ചു തുടങ്ങി, ചികിത്സാ ചിലവ് ഏഴു ലക്ഷം രൂപ. അവളെ ചികിത്സിച്ച ജീവരാജ് മേതയിലെ മുഴുവന്‍ ഡോക്ടര്‍മാരുടെ സംഘത്തിനും കുടുംബം നന്ദി പറയുന്നുവെന്നും ഭരത് സാല പറഞ്ഞു.

ഡോ. ശുക്ലയെ കൂടാതെ, ന്യൂറോളജിസ്റ്റ് ഡോ. മാളവ് ഗദാനി, ന്യൂറോ സര്‍ജന്‍ ഡോ. വൈ സി ഷാ, ഡോ. അരുണ അഗര്‍വാള്‍ എന്നിവരും ഉഷയെ ചികിത്സിച്ച ഡോക്ടര്‍മാരാണ്.

ഉഷാ സാലയുടെ ആരോഗ്യപ്രശ്‌നങ്ങള്‍

സ്തനാര്‍ബുദ ശസ്ത്രക്രിയയ്ക്ക് ശേഷം ഉഷാ സാല എട്ട് കീമോ സെഷനുകളും 21 റേഡിയോ സെഷനുകളും നടത്തിയിരുന്നു. രക്തസ്രാവത്തിനുള്ള ചികിത്സയ്ക്കിടെ, ഉഷയ്ക്ക് സുപ്പീരിയര്‍ വെന കാവ ത്രോംബോസിസ്, സബ്ഡ്യൂറല്‍ ഹെമറേജ് വിത് മിഡ്ലൈന്‍ ഷിഫ്റ്റ്, ഡീപ് വെയിന്‍ ത്രോംബോസിസ്, പള്‍മണറി എംബോളിസം, മൂത്രനാളിയിലെ അണുബാധ, ന്യൂമോണിയ, സെപ്റ്റിസെമിയ, സെപ്റ്റിക് ഷോക്, ന്യൂറോപതി എന്നിവ കണ്ടെത്തിയിരുന്നു.

Keywords: 50-Year-Old Covid Warrior Beats Coma After 100-Day Battle, Mumbai, News, Hospital, Treatment, Nurse, COVID-19, Award, Health, Health and Fitness, National.


Post a Comment