Follow KVARTHA on Google news Follow Us!
ad

27 flyovers | 27 മേല്‍പാലങ്ങള്‍ നിര്‍മിക്കാന്‍ കെ റെയിലിന് റെയില്‍വേ ബോര്‍ഡിന്റെ അനുമതി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Technology,Business,Railway,Kerala,
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്തെ 27 സ്ഥലങ്ങളില്‍ റെയില്‍വേ ലെവല്‍ ക്രോസുകളില്‍ മേല്‍പാലങ്ങള്‍ നിര്‍മിക്കാന്‍ കേരളാ റെയില്‍ ഡവലപ്മെന്റ് കോര്‍പറേഷന് റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കി. നിര്‍മാണച്ചെലവ് സംസ്ഥാന സര്‍കാരും ഇന്‍ഡ്യന്‍ റെയില്‍വേയും തുല്യമായി വഹിക്കും.

റെയില്‍വേ മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍കാരിന്റെയും സംയുക്ത സംരംഭമായ കെ-റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കു പുറമെ നടപ്പാക്കുന്ന പ്രധാന വികസന പദ്ധതിയാണ് റെയില്‍വേ റോഡ് ഓവര്‍ ബ്രിഡ്ജുകള്‍. റെയില്‍വേയുടെ ഭാഗവും അപ്രോച് റോഡുകളും നിര്‍മിക്കുന്നത് കെ-റെയില്‍ തന്നെയായിരിക്കും. മേല്‍പാലങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഈ പ്രദേശങ്ങളിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകും.

Railway Board approves K Rail for construction of 27 flyovers, Thiruvananthapuram, News, Technology, Business, Railway, Kerala

കേരളത്തിലെ ലെവല്‍ ക്രോസുകളില്‍ റോഡ് ഓവര്‍ ബ്രിഡ്ജുകള്‍ സ്ഥാപിക്കുന്നതിനു സംസ്ഥാന സര്‍കാരും കേന്ദ്ര റെയില്‍വേ മന്ത്രാലയലും 2021 ജൂലൈ ഒമ്പതിനാണ് ധാരണാ പത്രം ഒപ്പുവെച്ചത്. സെപ്റ്റംബര്‍ ഒന്നിന് അഞ്ച് മേല്‍പാലങ്ങള്‍ നിര്‍മിക്കുന്നതിന് കെ-റെയിലിന് അനുമതി നല്‍കിയിരുന്നു.

ആദ്യഘട്ടത്തില്‍ പുതുക്കാട്- ഇരിഞ്ഞാലക്കുട റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പള്ളി ഗേറ്റ്, അമ്പലപ്പുഴ-ഹരിപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ തൃപ്പാകുടം ഗേറ്റ്, അങ്ങാടിപ്പുറം-വാണിയമ്പലം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പട്ടിക്കാട് ഗേറ്റ്, നിലമ്പൂര്‍ യാര്‍ഡ് ഗേറ്റ്, പഴയങ്ങാടി-പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ ഏഴിമല ഗേറ്റ് എന്നീ മേല്‍പാലങ്ങള്‍ക്കാണ് അനുമതി ലഭിച്ചത്.

ഇവ ഉള്‍പെടെ ഏഴ് സ്ഥലങ്ങളിലെ മേല്‍പാലങ്ങള്‍ക്ക് സ്ഥലം ഏറ്റെടുക്കുന്നതിനു മുന്നോടിയായി സാമൂഹികാഘാത പഠനം പൂര്‍ത്തിയാക്കി റിപോര്‍ട് ജില്ലാ കലക്ടര്‍മാര്‍ക്ക് സമര്‍പിച്ചിട്ടുണ്ട്. ബാക്കി 22 മേല്‍പാലങ്ങള്‍ നിര്‍മിക്കാനുള്ള അനുമതിയാണ് ഇപ്പോള്‍ ലഭിച്ചത്.

താഴെ പറയുന്ന സ്ഥലങ്ങളിലാണ് മേല്‍പാലങ്ങള്‍ വരുന്നത്;


1.പുതുക്കാട് - ഇരിഞ്ഞാലക്കുട റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ -പള്ളി ഗേറ്റ്

2. അമ്പലപ്പുഴ - ഹരിപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ -തൃപ്പാകുടം ഗേറ്റ്

3. അങ്ങാടിപ്പുറ - വാണിയമ്പലം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ -പട്ടിക്കാട് ഗേറ്റ്

4. നിലമ്പൂര്‍ യാര്‍ഡ് ഗേറ്റ്

5. ചേപ്പാട് - കായംകുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ -കക്കനാട് ഗേറ്റ്

6. ഷൊര്‍ണൂര്‍ - അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ -ചെറുകര ഗേറ്റ്

7. താനൂര്‍ - പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ -ചിറമംഗലം ഗേറ്റ്

8. പയ്യന്നൂര്‍ - തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ -സൗത്ത് തൃക്കരിപ്പൂര്‍ ഗേറ്റ്

9. ഉപ്പള - മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ ഉപ്പള ഗേറ്റ്

10. പറളി - മങ്കര റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ -മങ്കര ഗേറ്റ്

11. മുളങ്കുന്നത്തുകാവ് - പൂങ്കുന്നം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ -ആറ്റൂര്‍ ഗേറ്റ്

12. ഒല്ലൂര്‍ - പുതുക്കാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ -ഒല്ലൂര്‍ ഗേറ്റ്

13. കുറുപ്പംതറ - ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍-കോതനല്ലൂര്‍ ഗേറ്റ്

14. കരുനാഗപ്പള്ളി - ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ -ഇടക്കുളങ്ങര ഗേറ്റ്

15. കടക്കാവൂര്‍ - മുരുക്കുംപുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍-ആഴൂര്‍ ഗേറ്റ്

16. കൊല്ലം - മയ്യനാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍-പോളയത്തോട് ഗേറ്റ്

17. പയ്യന്നൂര്‍ - തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ -ഒളവര ഗേറ്റ്

18. കായംകുളം - ഓച്ചിറ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍, താമരക്കുളം ഗേറ്റ്

19 പാപ്പിനിശ്ശേരി - കണ്ണപുരം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ -കണ്ണപൂരം ഗേറ്റ്

20. കണ്ണപുരം - പയങ്ങാടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ -ചെറുകുന്ന് ഗേറ്റ്

21. ഷൊര്‍ണൂര്‍ - വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ -പൈങ്കുളം ഗേറ്റ് (ചേലക്കര ഗേറ്റ്)

22. കോഴിക്കോട് - കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍- വെള്ളയില്‍ ഗേറ്റ്

23. മാഹി- തലശ്ശേരി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ മാക്കൂട്ടം ഗേറ്റ്

24. തലശ്ശേരി - എടക്കാട്ട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ -മുഴുപ്പിലങ്ങാട് ബീച്ച് ഗേറ്റ്

25. എടക്കാട്ട് - കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ -കണ്ണൂര്‍ സൗത്ത് ഗേറ്റ്

26. കണ്ണൂര്‍ - വളപട്ടണം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ -പന്നന്‍പാറ ഗേറ്റ്

27. പയങ്ങാടി - പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ - ഏഴിമല ഗേറ്റ്

Keywords: Railway Board approves K Rail for construction of 27 flyovers, Thiruvananthapuram, News, Technology, Business, Railway, Kerala.


Post a Comment