Awantipora Encounter | ജമ്മു കശ്മീരിലെ അവന്തിപോരയില്‍ നടന്ന ഏറ്റുമുട്ടലില്‍ 2 ഭീകരരെ വധിച്ചതായി പൊലീസ്
May 31, 2022, 08:36 IST
ശ്രീനഗര്‍: (www.kvartha.com) ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപോരയിലെ രാജ്പോര മേഖലയില്‍ തിങ്കളാഴ്ച ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
'ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. മേഖലയില്‍ നടത്തിയ തിരച്ചിലില്‍ രണ്ട് എകെ 47 തോക്കുകള്‍ ഉള്‍പെടെയുള്ള കുറ്റകരമായ നിര്‍ണായക രേഖകളും കണ്ടെടുത്തു. തിരച്ചില്‍ തുടരുകയാണ്-' ഐജി വിജയകുമാര്‍ വ്യക്തമാക്കി.
ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് അവന്തിപോരയിലെ രാജ്പോര മേഖലയില്‍ സുരക്ഷാസേന തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
ജമ്മു കശ്മീരിലെ ട്രാല്‍ സ്വദേശി ശാഹിദ് റാത്തെര്‍, ഷോപിയാന്‍ സ്വദേശി ഉമര്‍ യൂസഫ് എന്നിവരെയാണ് സേന വധിച്ചത്. ഇതില്‍ ശാഹിദ്, സര്‍കാര്‍ ജീവനക്കാരനെയും, ഒരു വനിതയെയും അടക്കം കൊലപ്പെടുത്തിയ സംഭവത്തില്‍ ഉള്‍പെട്ടയാളാണെന്ന് കശ്മീര്‍ പൊലീസ് അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.