പാലക്കാട്: (www.kvartha.com) കാറും ബൈകും കൂട്ടിയിടിച്ച് 19കാരന് ദാരുണാന്ത്യം. ഒറ്റപ്പാലത്താണ് സംഭവം നടന്നത്. പാലപ്പുറം കരിക്കലകത്ത് ശൗക്കത്തലിയുടെ മകന്‍ ശാജഹാനാണ് മരിച്ചത്. ബൈക് യാത്രികനായ യുവാവാണ് മരിച്ചത്.
19-ാം മൈല്‍ സബ് സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. ശാജഹാന്‍ ഒറ്റപ്പാലത്ത് നിന്ന് പാലപ്പുറത്തേക്ക് പോകുന്നതിനിടെയായിരുന്നു എതിര്‍ദിശയില്‍നിന്ന് വന്ന കാറുമായി കൂട്ടിയിടിച്ചത്. ചൊവ്വാഴ്ച രെജിസ്‌ട്രേഷന്‍ കഴിഞ്ഞ ശാജഹാന്റെ വണ്ടി ബുധനാഴ്ചയാണ് പുറത്തിറക്കിയിരുന്നത്. പിന്നാലെയാണ് അപകടം നടന്നത്.