Follow KVARTHA on Google news Follow Us!
ad

Woman Killed| യുവതിയെ പിഞ്ചുകുട്ടികളുടെ മുന്നില്‍ വച്ച് അയല്‍ക്കാരനായ യുവാവ് കുത്തിക്കൊന്നു; കൊലപ്പെടുത്തുന്നതിന് മുമ്പ് പ്രതി ഇരയെ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,News,Stabbed to death,Woman,CCTV,Police,National,
ന്യൂഡല്‍ഹി: (www.kvartha.com) യുവതിയെ പിഞ്ചുകുട്ടികളുടെ മുന്നില്‍ വച്ച് അയല്‍ക്കാരനായ യുവാവ് കുത്തിക്കൊന്നു. കൊലപ്പെടുത്തുന്നതിന് മുമ്പ് പ്രതി ഇരയെ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു. തെക്കുപടിഞ്ഞാറന്‍ ഡെല്‍ഹിയില്‍ വ്യാഴാഴ്ച ഉച്ചയ്ക്കാണ് ക്രൂരമായ സംഭവം നടന്നത്.

24 കാരിയായ ആരതി എന്ന യുവതിയാണ് തന്റെ രണ്ട് മക്കളുടെ മുന്നില്‍ വെച്ച് കൊല്ലപ്പെട്ടതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് കണ്ടെടുത്ത സിസിടിവി ദൃശ്യങ്ങളില്‍, കുട്ടികള്‍ക്കൊപ്പം ജീവനുംകൊണ്ട് ഓടുന്ന യുവതിയെ പ്രതി പിന്തുടരുന്നത് കാണാം.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ സാഗര്‍ പുര്‍ പൊലീസ് സ്റ്റേഷനില്‍ ഒരു സ്ത്രീയെ കുത്തിയതായുള്ള വിവരം ലഭിച്ചു. ഉടന്‍ തന്നെ സ്ഥലത്തെത്തി പരിക്കേറ്റ യുവതിയെ ഡിഡിയു ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ അവിടെ എത്തിയപ്പോഴേക്കും മരണം സംഭവിച്ചു.

യുവതിയും പ്രതിയും നിലവിലെ താമസസ്ഥലത്തേക്ക് മാറുന്നതിന് മുമ്പ് അയല്‍വാസികളായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്. എന്നാല്‍ കൊലപാതകത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല.

പ്രതിക്കെതിരെ ഇന്‍ഡ്യന്‍ ശിക്ഷാ നിയമം ഐപിസിയിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

നിലവില്‍ ഒളിവില്‍ കഴിയുന്ന പ്രതിയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്  വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപോര്‍ട് ചെയ്തു.


Delhi Woman Stabbed To Death In Front Of Her Children, CCTV Footage Shows Accused Chasing Victim Before Killing Her, New Delhi, News, Stabbed to death, Woman, CCTV, Police, National


Keywords: Delhi Woman Stabbed To Death In Front Of Her Children, CCTV Footage Shows Accused Chasing Victim Before Killing Her, New Delhi, News, Stabbed to death, Woman, CCTV, Police, National.

Post a Comment