ബെന്‍ഗ്ലൂറു: (www.kvartha.com) ഭാര്യ അശ്ലീല സിനിമയില്‍ അഭിനയിച്ചുവെന്ന സംശയത്തില്‍ യുവാവ് മക്കളുടെ മുന്നില്‍ വെച്ച് യുവതിയെ ക്രൂരമായി കുത്തി കൊലപ്പെടുത്തിയെന്ന് പൊലീസ്.
ഞായറാഴ്ച പുലര്‍ച്ചെ രാമനഗര്‍ ടൗണിലാണ് നടുക്കുന്ന സംഭവം റിപോര്‍ട് ചെയ്തത്. ഓടോ ഡ്രൈവറായ ജഹീര്‍ പാഷ (40)യാണ് വെറുമൊരു സംശയത്തിന്റെ പേരില്‍ ഭാര്യ മുബീന (35)യെ ക്രൂരമായി കൊലപ്പെടുത്തിയത്.
ജഹീര്‍ പാഷ അശ്ലീല സിനിമയ്ക്ക് അടിമയാണ്. രണ്ട് മാസം മുമ്പ് ഇയാള്‍ ഒരു അശ്ലീല സിനിമ കാണുകയും അതിലെ സ്ത്രീ ഭാര്യ മുബീന (35) ആണെന്ന് സംശയിക്കുകയും ചെയ്തു. തുടര്‍ന്ന് അവളുടെ വിശ്വസ്തതയെ സംശയിച്ച് അയാള്‍ ഭാര്യയെ ഉപദ്രവിക്കാന്‍ തുടങ്ങി. തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ 12.30 മണിയോടെയാണ് മക്കളുടെ മുന്നില്‍വെച്ച് ഇയാള്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്.
വീട്ടമ്മയായ മുബീന ബിഎം റോഡിലെ റഹമണിയനഗര്‍ സ്വദേശിയും പാഷ ബെന്‍ഗ്ലൂറു ഷമ്മണ്ണ ഗാര്‍ഡന്‍ സ്വദേശിയുമാണ്. 15 വര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതികള്‍ക്ക് അഞ്ച് കുട്ടികളുണ്ട്. രണ്ട് മാസം മുമ്പ് കോലാറില്‍ ഒരു കുടുംബ ചടങ്ങിനിടെ ഇതേ വിഷയം ഉന്നയിച്ച് പാഷ മുബീനയെ മര്‍ദിച്ചിരുന്നു. അപ്പോഴാണ് പാഷ പീഡിപ്പിക്കാനുള്ള കാരണം ബന്ധുക്കളും അറിയുന്നത്. 20 ദിവസം മുമ്പ് പാഷ ഭാര്യയെ ക്രൂരമായി മര്‍ദിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് മുബീനയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
സംഭവത്തെ തുടര്‍ന്ന് മുബീനയുടെ പിതാവ് ഗൗസ് പാഷ പരാതിയുമായി ബയാതരായണപുര പൊലീസിനെ സമീപിച്ചെങ്കിലും മുബീന അദ്ദേഹത്തെ പിന്തിരിപ്പിച്ചു. കൊലനടക്കുന്നതിന് നാല് ദിവസം മുമ്പാണ് ദമ്പതികള്‍ രാമനഗറിലേക്ക് മാറിയത്.
ഞായറാഴ്ച പുലര്‍ച്ചെ 12.40 ന്, ദമ്പതികളുടെ മൂത്ത മകന്‍ അടുത്തുള്ള മുത്തച്ഛന്‍ ഗൗസ് പാഷയുടെ വസതിയിലേക്ക് ഓടിയെത്തി അമ്മയെ അച്ഛന്‍ കുത്തി പരിക്കേല്‍പിച്ചെന്ന് പറഞ്ഞു. തുടര്‍ന്ന് ഗൗസ് പാഷ ഓടിയെത്തിയപ്പോഴാണ് മകളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഗൗസ് പാഷയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.
Keywords: Woman Found Dead in House, Bangalore, News, Local News, Murder, Police, Criminal Case, Crime, National.