'27കാരിയായ യുവതി സൂരക്ചർ സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നു. യുവതിക്ക് ഇയാളെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും മറ്റൊരാളുമായി യുവാവിന്റെ വിവാഹം നിശ്ചയിച്ചു. വെള്ളിയാഴ്ചയായിരുന്നു വിവാഹം. ഇതിൽ വിഷമിച്ച പെൺകുട്ടി ആത്മഹത്യ ചെയ്തു. യുവാവിനെ താൻ വളരെയധികം സ്‌നേഹിക്കുന്നുണ്ടെന്നും അയാളില്ലാതെ തനിക്ക് ജീവിക്കാൻ കഴിയില്ലെന്നും സഹോദരന് വേണ്ടി എഴുതിയ ആത്മഹത്യാ കുറിപ്പിൽ പറയുന്നു.
ഇതുവരെ മനസിനെ കഠിനമാക്കിയാണ് ജീവിച്ചത്, ഇന്ന് അവൻ വിവാഹിതനാണ്, അതിനാൽ എന്റെ ക്ഷമ നശിച്ചു, ഞാൻ ഈ ലോകത്ത് നിന്ന് പോകുന്നു, എന്നാൽ നിങ്ങൾ ഇന്ദ്രേഷിനെ (കാമുകൻ) ഇക്കാര്യം അറിയിച്ച് എന്നെ അവസാനമായി കാണാൻ വരൂ, എന്ന് പറയണം, എന്നും കുറിച്ചിട്ടുണ്ട്', പൊലീസ് പറഞ്ഞു. യുവതിയുടെ മാതാപിതാക്കൾ നേരത്തെ തന്നെ മരിച്ചിരുന്നു.
Keywords: News, National, Top-Headlines, Woman, Died, Dead, Wedding, Suicide, Police, Woman died on boyfriend's wedding day.
< !- START disable copy paste -->
< !- START disable copy paste -->