സംഭവത്തെ കുറിച്ച് ഷഹ്ദര ഡെപ്യൂടി പൊലീസ് കമിഷണര്‍ ആര്‍ സത്യസുന്ദരം പറയുന്നത്:
ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.40 ന് സചിന്‍ അറോറയുടെ അമ്മ സ്‌റ്റേഷനില്‍ വിളിച്ച് കാര്യം പറഞ്ഞ ഉടന്‍ പൊലീസ് ഗീത കോളനിയിലെ വീട്ടിലെത്തുകയും രണ്ടാം നിലയിലെ മുറിയില്‍ നിന്നും രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് പരിശോധനയ്ക്കായി ക്രൈം, ഫോറന്‍സിക് ടീമുകളെ സ്ഥലത്തേക്ക് വിളിക്കുകയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ടത്തിനായി അയക്കുകയും ചെയ്തു.
സാഹചര്യ തെളിവുകള്‍ വച്ചുനോക്കുമ്പോള്‍ കൊല നടത്തിയത് ശ്വാസം മുട്ടിച്ചാണെന്ന് സംശയിക്കുന്നു. പോസ്റ്റ് മോര്‍ടം റിപോര്‍ട് ലഭിച്ചശേഷമേ വിശദമായി അറിയാന്‍ കഴിയുകയുള്ളൂ. സാമ്പത്തിക പ്രശ്നങ്ങളെച്ചൊല്ലി കുടുംബത്തില്‍ പതിവായി വഴക്ക് നടക്കാറുണ്ടെന്നും അത്തരമൊരു വഴക്കിന് ശേഷമാണ് കുടുംബത്തെ കൊലപ്പെടുത്തിയതെന്നും പ്രതി സചിന്‍ അറോറ മൊഴി നല്‍കിയിട്ടുണ്ട്.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.18 ന് സചിന്‍ ഫാമിലി വാട് സ് ആപ് ഗ്രൂപിലേക്ക് 'എല്ലാ കുടുംബാംഗങ്ങള്‍ക്കും സന്തോഷമുണ്ട്, നിങ്ങളുടെ ദിനം ആസ്വദിക്കൂ, നിങ്ങളുടെ ജീവിതകാലം മുഴുവന്‍ ആസ്വദിക്കൂ... ഇതാണ് എല്ലാവര്‍ക്കുമുള്ള എന്റെ അവസാന വരികള്‍ ' എന്നുള്ള സന്ദേശം അയച്ചിരുന്നു.
ഉച്ചകഴിഞ്ഞ് 3.48 ന്, അദ്ദേഹം മറ്റൊരു സന്ദേശവും അയച്ചു. 'ഞാന്‍ ഇത് എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ചെയ്തത്, ഞാന്‍ നിരാശനാണ്' എന്നായിരുന്നു സന്ദേശം.
പ്രാഥമികാന്വേഷണത്തില്‍ സചിന് സാമ്പത്തിക ബാധ്യതയുണ്ടെന്നും ഇതുമൂലം വീട്ടില്‍ തര്‍ക്കങ്ങളുണ്ടായതാണ് കൊലപാതകത്തിന് പിന്നിലെന്നും സംശയിക്കുന്നു. പൊലീസിനെ കണ്ട് ആദ്യം ഓടിപ്പോയെങ്കിലും പിന്നീട് അദ്ദേഹത്തെ പിടികൂടി അറസ്റ്റ് ചെയ്തു.
കൊലപാതകത്തെ കുറിച്ച് അയല്‍വാസി ബന്‍സി ലാല്‍ പറയുന്നത്:
പതിറ്റാണ്ടുകളായി കുടുംബം ഈ വീട്ടില്‍ തന്നെയാണ് താമസിക്കുന്നത്. അറോറയുടെ മാതാപിതാക്കളും ഇതേ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ കഴിയുകയാണ്.
അകൗണ്ടന്റായി ജോലി ചെയ്തിരുന്ന അറോറയ്ക്ക് 10 വര്‍ഷം മുമ്പ് ജോലി നഷ്ടപ്പെട്ടു. തുടര്‍ന്ന് സമീപത്ത് ഒരു പലചരക്ക് കട തുടങ്ങുകയായിരുന്നു.
ശനിയാഴ്ച ഉച്ചയായപ്പോള്‍, അറോറ താഴേക്ക് വന്ന് മാതാപിതാക്കളുടെ പാദങ്ങളില്‍ തൊട്ടുപോയി. മകന്‍ കടയിലേക്ക് പോകുകയാണെന്നാണ് അവര്‍ കരുതിയത്. പക്ഷേ കുറച്ച് മിനുറ്റുകള്‍ക്ക് ശേഷം, അയാള്‍ കുടുംബ വാട് സ് ആപ് ഗ്രൂപിലേക്ക് സന്ദേശങ്ങള്‍ അയച്ചതോടെ അമ്മ മുകളിലേക്ക് പോയി നോക്കുകയായിരുന്നു. അപ്പോഴാണ് മരുമകളും പേരക്കുട്ടിയും മരിച്ചുകിടക്കുന്നത് കണ്ടത്. പിന്നീട് അവര്‍ എന്നെയും സഹോദരനെയും വിളിച്ച് വിവരം പറയുകയായിരുന്നു.
കൊലപാതകത്തിന് ശേഷം ഗുരുഗ്രാമില്‍ താമസിക്കുന്ന സഹോദരന്‍ ഉള്‍പെടെയുള്ള കുടുംബാംഗങ്ങളെ താന്‍ ജീവനെടുക്കുമെന്ന് പറഞ്ഞ് അറോറ നിരന്തരം വിളിച്ചിരുന്നു.
സചിന്‍ ഒരുപാട് പണം കടം വാങ്ങിയിരുന്നു. അവന്റെ അമ്മ റിടയേര്‍ഡ് നഴ്സാണ്, അച്ഛന്‍ റിടയര്‍ ചെയ്യുന്നതിനുമുമ്പ് ഡിടിസിയിലായിരുന്നു. രണ്ടുപേര്‍ക്കും പെന്‍ഷന്‍ ലഭിച്ചപ്പോള്‍ ഈ തുക ഉപയോഗിച്ച് വീട് പണിയുകയും അറോറയുടെ കുടുംബത്തെ സഹായിക്കുകയും ചെയ്തു. ധ്രുവിന്റെ സ്‌കൂള്‍ ഫീസിനായി അറോറയുടെ അച്ഛന്‍ അടുത്തിടെ 34,000 രൂപ നല്‍കിയിരുന്നുവെന്നും ലാല്‍ പറഞ്ഞു.
Keywords: Woman and son found dead in house, New Delhi, News, Local News, Murder, Crime, Criminal Case, Police, Arrested, National.