ഭര്‍ത്താവ് അപകടത്തില്‍പെട്ട് മരിച്ച വിവരം അറിഞ്ഞതിന് പിന്നാലെ 6 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തു

 


മന്‍ഗ്ലൂറു : (www.kvartha.com) ഭര്‍ത്താവ് അപകടത്തില്‍പെട്ട് മരിച്ച വിവരം അറിഞ്ഞതിന് പിന്നാലെ ആറു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തു. മെന്‍ഗ്ലൂറില്‍ ശനിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

ഭര്‍ത്താവ് അപകടത്തില്‍പെട്ട് മരിച്ച വിവരം അറിഞ്ഞതിന് പിന്നാലെ 6 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തു

യുവതിയുടെ ഭര്‍ത്താവ് ഗംഗാധര്‍ കമ്മാര മെന്‍ഗ്ലൂര്‍ ഫയര്‍ഫോഴ്‌സിലായിരുന്നു ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ പെട്ട് ഇദ്ദേഹം മരിച്ചു. എന്‍ എച് 66ല്‍ കുന്തികാനയില്‍ ശനിയാഴ്ച രാത്രി 8.50 മണിയോടെയാണ് അപകടമുണ്ടായത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ എസ് യു വി ഇടിക്കുകയായിരുന്നു. സംഭവത്തില്‍ കേസ് രെജിസ്റ്റര്‍ ചെയ്ത ഉടന്‍ വിവരം വീട്ടുകാരേയും അറിയിച്ചു.

അപകടവിവരം അറിഞ്ഞ ഉടന്‍ 32കാരിയായ യുവതി കുഞ്ഞിനെ സാരി ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഗംഗാധറിന്റെ ഭാര്യ റായ്ചൂരില്‍ സഹോദരനൊപ്പമാണ് താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. കേസില്‍ വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

Keywords: Woman and her child found dead in house, Mangalore, News, Local News, Suicide, Child, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia