Follow KVARTHA on Google news Follow Us!
ad

Action Against Thomas | കെ സുധാകരന്‍ ഉറഞ്ഞുതുള്ളിയതിന് വലിയ ഫലം കണ്ടില്ല; കെവി തോമസിനെതിരെ കടുത്ത അച്ചടക്കനടപടി വേണ്ടെന്ന് എഐസിസി തീരുമാനിക്കാന്‍ കാരണം ഇതാണ്

Why Congress did't take stronge action against KV Thomas?#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com) കെവി തോമസിനെതിരെ അച്ചടക്കത്തിന്റെ വാളോങ്ങാതെ അടങ്ങിയിരിക്കില്ലെന്ന വാശിയില്‍ കെ സുധാകരന്‍ ഉറഞ്ഞുതുള്ളിയതിന് വലിയ ഫലം കണ്ടില്ല. അദ്ദേഹം എഐസിസി അംഗമായി തുടരും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പും രണ്ട് വര്‍ഷത്തിന് ശേഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടാണ് എകെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി കെവി തോമസിനെ സസ്‌പെന്‍ഡ് പോലും ചെയ്യാതിരുന്നത്. സിപിഎം പാര്‍ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച് നടന്ന സെമിനാറില്‍ പാര്‍ടി വിലക്ക് മറികടന്ന് പങ്കെടുത്ത കെവി തോമസിനെ പുറത്താക്കുകയോ, അച്ചടക്ക നടപടി സ്വീകരിക്കുകയോ വേണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എഐസിസിയോട് ആവശ്യപ്പെട്ടിരുന്നു.
  
Thiruvananthapuram, Kerala, News, Top-Headlines, K.Sudhakaran, K.V.Thomas, AICC, Loksabha, Politics, Political party, Congress, CPM, KPCC, Election, Why Congress did't take stronge action against KV Thomas ?.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കെവി തോമസിനെതിരെ കടുത്തനടപടി എടുക്കുന്നത് ഉചിതമല്ലെന്ന് ദേശീയ നേതൃത്വത്തിന് അറിയാം. താമസിയാതെ നടക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അദ്ദേഹത്തിന്റെ സഹകരണവും പിന്തുണയും അത്യാവശ്യമാണ്. മൂന്ന് പതിറ്റാണ്ടോളം എറണാകുളം ലോക്‌സഭാ അംഗമായിരുന്ന കെവി തോമസ് വലിയ ജനകീയ നേതാവാണ്. യുപിഎ സര്‍കാര്‍ അധികാരമൊഴിഞ്ഞ ശേഷമാണ് പാര്‍ടിയില്‍ അദ്ദേഹത്തെ പലരും മാറ്റിനിര്‍ത്തിയത്. രണ്ട് കൊല്ലത്തിനിടെ രാഹുല്‍ഗാന്ധിയെ കാണാന്‍ പോലും തന്നെ അനുവദിച്ചിട്ടില്ലെന്ന് കെവി തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ക്രൈസ്തവ സഭകള്‍ക്ക് ശക്തിയുള്ള മണ്ഡലമാണ് തൃക്കാക്കര. അവരെ വിശ്വാസത്തിലെടുത്ത് വേണം ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍. മാത്രമല്ല ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പരീക്ഷണം കൂടിയാണ്. ഈ സമയത്ത് സിപിഎമുമായി അടുത്തബന്ധം പുലര്‍ത്തുന്ന തോമസിനെ പിണക്കുന്നതും അദ്ദേഹത്തിനെ പുറത്താക്കുന്നതും ഇടതുപക്ഷത്തിന് ഗുണമാകുമെന്ന് കോണ്‍ഗ്രസ് ദേശീയനേതൃത്വം വിലയിരുത്തുന്നു. തൃക്കാക്കരയില്‍ നിലവില്‍ സ്ഥാനാര്‍ഥിയെ ചൊല്ലി തര്‍ക്കങ്ങളുയര്‍ന്നിട്ടുണ്ട്. പ്രാദേശിക നേതാക്കളുമായി ആലോചിക്കാതെ കെപിസിസി പ്രസിഡന്റ് ഏകപക്ഷീയമായി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനുള്ള നീക്കം നടത്തുന്നു എന്നാണ് ആക്ഷേപം.

സിപിഎമിന്റെ പിന്തുണയോടെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെവി തോമസ് മത്സരിച്ചാല്‍ നിലവിലെ എംപി ഹൈബി ഈഡന് വലിയ വെല്ലുവിളിയായിരിക്കും. കഴിഞ്ഞതവണ പ്രായത്തിന്റെ പേര് പറഞ്ഞ് കെവി തോമസിനെ ഒഴിവാക്കിയവരും ഏറെ പ്രയാസപ്പെടേണ്ടിവരും. ഇക്കാര്യങ്ങള്‍ എകെ ആന്റണിക്ക് നന്നായി അറിയാം. അതേസമയം കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് കെവി തോമസിനെ ഒഴിവാക്കും. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രടറി ത്വാരിഖ് അന്‍വറിന്റെ നിര്‍ദേശപ്രകാരമാണിത്.

Keywords: Thiruvananthapuram, Kerala, News, Top-Headlines, K.Sudhakaran, K.V.Thomas, AICC, Loksabha, Politics, Political party, Congress, CPM, KPCC, Election, Why Congress did't take stronge action against KV Thomas ?.

< !- START disable copy paste -->

Post a Comment