നിലവിൽ, ആരെയും കാണിക്കാതിരിക്കാനും അല്ലെങ്കിൽ നിങ്ങളുടെ അകൗണ്ടിലെ മുഴുവൻ പേരെയും തെരഞ്ഞെടുക്കാനും മാത്രമാണ് അനുവാദം ഉണ്ടായിരുന്നത്. എല്ലാവരും, എന്റെ കോൺടാക്റ്റ്, ആരും ഇല്ല എന്ന മൂന്ന് ഓപ്‌ഷനുകൾ മാത്രമേ മുമ്പ് ലഭിച്ചിരുന്നുള്ളൂ. നിശ്ചിത ആളുകളെ മറയ്ക്കാൻ സൗകര്യം ലഭ്യമായിരുന്നില്ല.
Wabetainfo യുടെ റിപോർട് അനുസരിച്ച്, ഈ ഫീചറുകൾ നിലവിൽ iOS-ന്റെ വാട്സ്ആപ് ബീറ്റ 22.9.0.70 പതിപ്പിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഇത് പ്രകാരം പുതിയ ബീറ്റ അപ്ഡേറ്റ് ഉള്ള ഉപയോക്താക്കൾക്ക് ഈ ഫീചറുകൾ ഉപയോഗിക്കാം. സെറ്റിംഗ്സ് > അകൗണ്ട് > പ്രൈവസി എന്നതിൽ പുതിയ ഫീചറുകൾ കാണാനാവും. റിപോർട് അനുസരിച്ച്, ഇത് ഉടൻ തന്നെ മറ്റ് ഉപകരണങ്ങൾക്ക് ലഭ്യമാവും.
Keywords: News, National, World, Top-Headlines, Whatsapp, Technology, Application, Featured, WhatsApp testing the option to hide 'last seen' status from specific contacts.
< !- START disable copy paste -->