Tharoor's Reaction | 'എന്തൊരു നാണക്കേട്': യുക്രൈയിനുള്ള സഹായ വസ്തുക്കള്‍ ശേഖരിക്കാന്‍ ജപാൻ വിമാനത്തിന് ഇന്‍ഡ്യ അനുമതി നിഷേധിച്ചതിന് പിന്നാലെ ആഞ്ഞടിച്ച് ശശി തരൂര്‍
Apr 27, 2022, 13:33 IST
ന്യൂഡെല്‍ഹി:(www.kvartha.com) യുക്രൈനിലെ അഭയാര്‍ഥികള്‍ക്കുള്ള സഹായ സാമഗ്രികള്‍ ശേഖരിക്കാന്‍ ജപാന്റെ എയര്‍ സെല്‍ഫ് ഡിഫന്‍സ് ഫോഴ്സ് വിമാനത്തിന് ഇന്‍ഡ്യ അനുമതി നിഷേധിച്ചതിനെതിരെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ രംഗത്തെത്തി. ഇന്‍ഡ്യയിലെയും യുഎഇയിലെയും ഒരു യുഎന്‍ ഏജന്‍സി ദുരിതാശ്വാസ സാധനങ്ങള്‍ എടുത്ത് പോളൻഡിലേക്കും റൊമാനിയയിലേക്കും കൊണ്ടുപോകാന്‍ ഒരു C-2 ട്രാന്‍സ്‌പോര്‍ട് വിമാനം സജ്ജമാക്കിയിരുന്നു. എന്നാല്‍, ജാപനീസ് വിമാനത്തിന് ഇന്‍ഡ്യയിലിറങ്ങാനുള്ള അനുമതി നിഷേധിച്ചെന്ന് ക്യോഡോ ന്യൂസ് റിപോര്‍ട് ചെയ്തു.
സാധനങ്ങള്‍ ശേഖരിക്കാന്‍ ജപാന്റെ വാണിജ്യ വിമാനം ഉപയോഗിക്കുന്നതിന് മാത്രമാണ് ഇന്‍ഡ്യ അനുമതി നല്‍കിയതെന്നും എന്നാല്‍ എഎസ്ഡിഎഫ് വിമാനത്തിന് അനുമതി നല്‍കിയിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം (എംഇഎ) വക്താവ് അരിന്ദം ബാഗ്ചി ഒരു പ്രസ്താവനയില്‍ അറിയിച്ചു. 'എന്തൊരു നാണക്കേട്, പോളൻഡിലെയും റൊമാനിയയിലെയും അഭയാർഥികള്‍ക്ക് ഇവിടെ നിന്ന് മാനുഷിക സഹായം എത്തിക്കാനായി എന്തുകൊണ്ട് അനുമതി നല്‍കികൂടാ?' ശശി തരൂര്‍ എംപി ട്വീറ്റ് ചെയ്തു.
ഏപ്രില്‍ 21 ന്, സാധനങ്ങളെടുക്കാന്‍ ജപാന് അനുമതി നല്‍കിയതായി ഇന്‍ഡ്യ പറഞ്ഞു. വാണിജ്യ വിമാനങ്ങള്‍ വഴിയുള്ള വിതരണം കൂടാതെ മാനുഷിക വിഭവങ്ങള്‍ വഹിക്കുന്ന ജപാന്റെ എസ്ഡിഎഫ് വിമാനങ്ങള്‍ക്ക് രാജ്യത്തെ വിമാനപാതയിലൂടെ സഞ്ചരിക്കാനുള്ള (ഓവര്‍ഫ്‌ലൈറ്റ്) അനുമതിയും അഭ്യർഥിച്ചു, ഇത് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അംഗീകരിക്കുകയും ചെയ്തു.
'യുക്രൈനും അയല്‍ രാജ്യങ്ങള്‍ക്കുമായി യുഎന്‍എച്സിആര്‍ ഡിപോയില്‍ നിന്ന് മാനുഷിക സാധനങ്ങള്‍ എടുക്കുന്നതിന് മുംബൈയില്‍ ഇറങ്ങാന്‍ അനുമതി നല്‍കണമെന്ന് ജപാനില്‍ നിന്ന് ഞങ്ങള്‍ക്ക് അഭ്യർഥന ലഭിച്ചിരുന്നു. വാണിജ്യ വിമാനങ്ങള്‍ ഉപയോഗിച്ച് ഇന്‍ഡ്യയില്‍ നിന്ന് സാധനങ്ങള്‍ എടുക്കുന്നതിനുള്ള അനുമതി ഞങ്ങള്‍ കൊടുത്തിട്ടുണ്ട്, എന്നാല്‍ മന്ത്രിതലത്തില്‍ അംഗീകാരം റദ്ദാക്കി', വിദേശകാര്യ മന്ത്രാലയം (എംഇഎ) വക്താവ് പറഞ്ഞു.
ഒരു വാണിജ്യ വിമാനം അയച്ച് യു എന്‍ എച് സി ആര്‍ സാധനങ്ങള്‍ എടുക്കാന്‍ ജപാനെ സ്വാഗതം ചെയ്യുന്നതായി ബാഗ്ചി പറഞ്ഞു. എസ് ഡി എഫ് വിമാനം രാജ്യത്ത് നിന്ന് സഹായ സാമഗ്രികള്‍ എടുക്കുമെന്ന് ജാപനീസ് സര്‍കാര്‍ അനുമാനിച്ചു. പക്ഷെ, അതിനുള്ള അനുമതി ഇന്‍ഡ്യ വിസമ്മതിച്ചു. എസ് ഡി എഫ് വിമാനങ്ങള്‍ക്ക് ഇന്‍ഡ്യയില്‍ ഇറങ്ങുന്നതിന് തങ്ങള്‍ അംഗീകാരം നേടിയിട്ടുണ്ടെന്ന് ഒരു ഉയര്‍ന്ന ജാപാന്‍ സര്‍കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു, എന്നാല്‍ ആ അംഗീകാരം 'മന്ത്രിതലത്തില്‍' നിഷേധിച്ചു. ഇത് ഇന്‍ഡ്യ-ജപാന്‍ നയതന്ത്രബന്ധത്തെ എങ്ങനെ ബാധിക്കുമെന്ന് കാത്തിരുന്ന് കാണാം.

Japan drops plan to send Ukraine refugees aid supplies via India. What a shame: why couldn’t we have permitted humanitarian aid for refugees in Poland & Romania to go from here? https://t.co/iHvGT13ovt
— Shashi Tharoor (@ShashiTharoor) April 27, 2022
ഏപ്രില്‍ 21 ന്, സാധനങ്ങളെടുക്കാന്‍ ജപാന് അനുമതി നല്‍കിയതായി ഇന്‍ഡ്യ പറഞ്ഞു. വാണിജ്യ വിമാനങ്ങള്‍ വഴിയുള്ള വിതരണം കൂടാതെ മാനുഷിക വിഭവങ്ങള്‍ വഹിക്കുന്ന ജപാന്റെ എസ്ഡിഎഫ് വിമാനങ്ങള്‍ക്ക് രാജ്യത്തെ വിമാനപാതയിലൂടെ സഞ്ചരിക്കാനുള്ള (ഓവര്‍ഫ്‌ലൈറ്റ്) അനുമതിയും അഭ്യർഥിച്ചു, ഇത് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അംഗീകരിക്കുകയും ചെയ്തു.
'യുക്രൈനും അയല്‍ രാജ്യങ്ങള്‍ക്കുമായി യുഎന്‍എച്സിആര്‍ ഡിപോയില്‍ നിന്ന് മാനുഷിക സാധനങ്ങള്‍ എടുക്കുന്നതിന് മുംബൈയില്‍ ഇറങ്ങാന്‍ അനുമതി നല്‍കണമെന്ന് ജപാനില്‍ നിന്ന് ഞങ്ങള്‍ക്ക് അഭ്യർഥന ലഭിച്ചിരുന്നു. വാണിജ്യ വിമാനങ്ങള്‍ ഉപയോഗിച്ച് ഇന്‍ഡ്യയില്‍ നിന്ന് സാധനങ്ങള്‍ എടുക്കുന്നതിനുള്ള അനുമതി ഞങ്ങള്‍ കൊടുത്തിട്ടുണ്ട്, എന്നാല്‍ മന്ത്രിതലത്തില്‍ അംഗീകാരം റദ്ദാക്കി', വിദേശകാര്യ മന്ത്രാലയം (എംഇഎ) വക്താവ് പറഞ്ഞു.
ഒരു വാണിജ്യ വിമാനം അയച്ച് യു എന്‍ എച് സി ആര്‍ സാധനങ്ങള്‍ എടുക്കാന്‍ ജപാനെ സ്വാഗതം ചെയ്യുന്നതായി ബാഗ്ചി പറഞ്ഞു. എസ് ഡി എഫ് വിമാനം രാജ്യത്ത് നിന്ന് സഹായ സാമഗ്രികള്‍ എടുക്കുമെന്ന് ജാപനീസ് സര്‍കാര്‍ അനുമാനിച്ചു. പക്ഷെ, അതിനുള്ള അനുമതി ഇന്‍ഡ്യ വിസമ്മതിച്ചു. എസ് ഡി എഫ് വിമാനങ്ങള്‍ക്ക് ഇന്‍ഡ്യയില്‍ ഇറങ്ങുന്നതിന് തങ്ങള്‍ അംഗീകാരം നേടിയിട്ടുണ്ടെന്ന് ഒരു ഉയര്‍ന്ന ജാപാന്‍ സര്‍കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു, എന്നാല്‍ ആ അംഗീകാരം 'മന്ത്രിതലത്തില്‍' നിഷേധിച്ചു. ഇത് ഇന്‍ഡ്യ-ജപാന്‍ നയതന്ത്രബന്ധത്തെ എങ്ങനെ ബാധിക്കുമെന്ന് കാത്തിരുന്ന് കാണാം.
Keywords: News, National, Top-Headlines, World, Shashi Taroor, Japan, Ukraine, India, Flight, Congress, Central Government, What a shame, says Shashi Tharoor after India denies permission to Japan to collect aid items for Ukraine.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.