Follow KVARTHA on Google news Follow Us!
ad

Viral Video | കോഴിയുടെ കൊത്തേല്‍ക്കാതിരിക്കാനായി ഭയന്നോടുന്ന സ്ത്രീ; സമൂഹമാധ്യമങ്ങളില്‍ ചിരിയുടെ പൂരം സൃഷ്ടിച്ച് വീഡിയോ വൈറൽ

What a fowl mess’: This goose attacked a woman in a parking lot. Here’s why, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ഫ്‌ളോറിഡ: (www.kvartha.com) ഒരു സ്ത്രീയെ 'വാത്ത' (പ്രത്യേക ഇനം കോഴി) ആക്രമിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചിരിയുടെ പൂരം സൃഷ്ടിക്കുന്നു. അമേരികയിലെ ഫ്ളോറിഡയിലാണ് രസകരമായ സംഭവം നടന്നത്. ഒരു പാര്‍കിംഗ് സ്ഥലത്തുകൂടെ നടന്നുപോയ സ്ത്രീയെ വാത്ത ആക്രമിക്കുകയായിരുന്നു. പാര്‍കിംഗ് സ്ഥലത്തിനടുത്തുള്ള ഒരു മരത്തിന്റെ മുകളില്‍ കൂടില്‍ ഇരുന്നുകൊണ്ട് വാത്ത ഇണയെ സംരക്ഷിക്കുകയായിരുന്നു. അതിനിടെയാണ് താഴെയിറങ്ങിയതും സ്ത്രീയെ കൊത്താനിട്ട് ഓടിച്ചതുമെന്ന് ഡെയ്ലി മെയില്‍ റിപോര്‍ട് ചെയ്യുന്നു.
                 
News, World, Top-Headlines, Video, Viral, Woman, Bird, Attack, What a fowl mess’: This goose attacked a woman in a parking lot. Here’s why.

വാത്ത കൊത്താതിരിക്കാനായി സ്ത്രീ ഓടുന്നതിനിടെ അവരുടെ കയ്യിലുണ്ടായിരുന്ന സാധനങ്ങളെല്ലാം നിലത്ത് വീണു. അത് കണ്ട് ജോസഫ് എന്നയാള്‍ അവരെ സഹായിച്ചു. ആക്രമണം ഭയന്ന് ജോസഫ് തന്റെ കാറെടുത്ത് വാത്തയ്ക്കും താഴെ വീണ സാധനങ്ങള്‍ക്കും ഇടയിലായി നിര്‍ത്തിയ ശേഷമാണ് താഴ വീണ് കിടന്ന സാധനങ്ങളെടുത്തത്. വാത്തയ്‌ക്കൊപ്പം അതിന്റെ കുട്ടിയും ഉണ്ടായിരുന്നതായി ഫോക്‌സ്5 റിപോര്‍ട് ചെയ്തു.
ഏപ്രില്‍ 16 ന് വിക്ടോറിയ വിലാര്‍ഡ് എന്ന ഉപയോക്താവാണ് ഈ വീഡിയോ ആദ്യം ടിക് ടോകില്‍ പോസ്റ്റ് ചെയ്തത്. അതോടെ സമൂഹമാധ്യമ ഉപയോക്താക്കള്‍ പലതരത്തിലുള്ള അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍, ഒരു ജോടി വാത്തകള്‍ ഓണ്‍ലൈനില്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇണകളിലൊന്ന് മസാച്യുസെറ്റ്സില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി, അതോടെ പങ്കാളി ക്ലിനികില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ശസ്ത്രക്രിയ കഴിയുന്നത് വരെ പങ്കാളി വാതില്‍ക്കല്‍ കാത്തുനിന്നു.

Keywords: News, World, Top-Headlines, Video, Viral, Woman, Bird, Attack, What a fowl mess’: This goose attacked a woman in a parking lot. Here’s why.
< !- START disable copy paste -->

Post a Comment