Follow KVARTHA on Google news Follow Us!
ad

Boris Johnson| മഹാത്മാഗാന്ധിയുടെ പ്രസിദ്ധമായ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കാന്‍ ശ്രമം നടത്തി സബര്‍മതിയിലെത്തിയ ബ്രിടീഷ് പ്രധാനമന്ത്രി; ഈ അസാമാന്യ മനുഷ്യന്റെ ആശ്രമത്തില്‍ വരാന്‍ കഴിഞ്ഞത് മഹത്തായ ഒരു ഭാഗ്യമെന്ന് ബോറിസ് ജോണ്‍സണ്‍ കുറിച്ചു; സ്പിനിംഗ് വീലിന് മുന്നില്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പെടെ വൈറല്‍, വീഡിയോ

Watch: UK PM Boris Johnson Tries The Charkha At Gandhi's Ashram#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
അഹ് മദാബാദ്: (www.kvartha.com) രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്‍ഡ്യയിലെത്തിയ ബ്രിടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജ്യത്തിന്റെ ഹൃദ്യമായ സ്വീകരണം ഏറ്റുവാങ്ങിയെന്ന് റിപോര്‍ട്. ഇന്‍ഡ്യയിലെത്തിയ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വെള്ളിയാഴ്ച ഔദ്യോഗിക കൂടിക്കാഴ്ച നടത്തും. സുപ്രധാനമായ യുക്രൈന്‍ വിഷയം ഉള്‍പെടെയുള്ള കാര്യങ്ങള്‍ ഈ കൂടിക്കാഴ്ചയില്‍ ചര്‍ചയാകും എന്നാണ് റിപോര്‍ടുകള്‍.

വ്യാഴാഴ്ച രാവിലെ അഹ് മദാബാദിലെത്തിയ ബ്രിടീഷ് പ്രധാനമന്ത്രി സബര്‍മതി ആശ്രമം സന്ദര്‍ശിച്ചു. മഹാത്മാഗാന്ധിയുടെ പ്രസിദ്ധമായ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കാന്‍ ശ്രമം നടത്തി. ആശ്രമത്തിലുള്ള രണ്ട് സ്ത്രീകള്‍ അദ്ദേഹത്തെ ചര്‍ക്ക ഉപയോഗിക്കാന്‍ പഠിപ്പിക്കുന്ന വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ശ്രദ്ധയോടെ എല്ലാം കേട്ടിരിക്കുന്ന ബ്രിടീഷ് പ്രധാനമന്ത്രിയെയും വീഡിയോയില്‍ കാണാം.

സന്ദര്‍ശനത്തിന് ശേഷം സബര്‍മതി ആശ്രമത്തിലെ സന്ദര്‍ശക പുസ്തകത്തില്‍ അദ്ദേഹം ഇങ്ങനെ കുറിച്ചു: 'ലോകത്തെ മികച്ചതാക്കാന്‍ എങ്ങനെ ഗാന്ധിജി സത്യത്തിന്റെയും അഹിംസയുടെയും ലളിതമായ തത്വങ്ങള്‍ സമാഹരിച്ചുവെന്ന് മനസിലാക്കാന്‍, ഈ അസാമാന്യ മനുഷ്യന്റെ ആശ്രമത്തില്‍ വരാന്‍ കഴിഞ്ഞത് മഹത്തായ ഒരു ഭാഗ്യമാണ്'.

ഇന്‍ഡ്യന്‍ സ്വാതന്ത്ര്യത്തെ പിന്തുണച്ചിരുന്ന ബ്രിടീഷ് അനുഭാവിയും മഹാത്മാഗാന്ധിയുടെ ശിഷ്യനുമായിരുന്ന മഡലീന്‍ സ്ലേഡ് എഴുതിയ 'ദി സ്പിരിറ്റ്സ് പില്‍ഗ്രിമേജ്' എന്ന പുസ്തകം ബോറിസ് ജോണ്‍സന് സമ്മാനിച്ചു.

News, National, India, Gujarath, Mahatma Gandhi, President, Top-Headlines, Social-Media, Video, Narendra Modi, Watch: UK PM Boris Johnson Tries The Charkha At Gandhi's Ashram


അഹ് മദാബാദ് വിമാനത്താവളത്തില്‍ നിന്ന് നഗരത്തിലെ ഒരു ഹോടെല്‍ വരെയുള്ള നാല് കിലോമീറ്റര്‍ യാത്രയില്‍ അദ്ദേഹത്തിന് ഗംഭീര സ്വീകരണം നല്‍കി. അഹ് മദാബാദ് വിമാനത്താവളത്തില്‍ ഗുജറാത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ഗവര്‍ണര്‍ ആചാര്യ ദേവവ്രത് എന്നിവര്‍ ചേര്‍ന്നാണ് ബോറിസ് ജോണ്‍സണെ സ്വീകരിച്ചത്. സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരും മന്ത്രിമാരും സന്നിഹിതരായിരുന്നു.

വിമാനത്താവളത്തിലും റോഡരികിലും പരമ്പരാഗത ഗുജറാതി നൃത്തങ്ങളും സംഗീതവും അവതരിപ്പിച്ച സംഘങ്ങള്‍ അദ്ദേഹത്തെ സ്വീകരിച്ചു. ഒരു ദിവസം ഗുജറാതില്‍ തങ്ങുന്ന ബോറിസ് ജോണ്‍സണ്‍ സംസ്ഥാനത്തെ ബിസിനസ് തലവന്‍മാരുമായി ചര്‍ച നടത്തും. ഗുജറാത് സന്ദര്‍ശനത്തിന് ശേഷം ഡെല്‍ഹിയിലെത്തും.

Keywords: News, National, India, Gujarath, Mahatma Gandhi, President, Top-Headlines, Social-Media, Video, Narendra Modi, Watch: UK PM Boris Johnson Tries The Charkha At Gandhi's Ashram

Post a Comment