ഇസ്ലാമാബാദ്: (www.kvartha.com 16.04.2022) ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (PTI) നിയമസഭാംഗങ്ങള്‍ ഡെപ്യൂടി സ്പീകര്‍ ദോസ്ത് മുഹമ്മദ് മസാരിയെ കൈയേറ്റം ചെയ്യുകയും അദ്ദേഹത്തിന് നേരെ വെള്ളം നിറച്ചുവെക്കുന്ന കൂജ എറിയുകയും ചെയ്തു. ഇതേ തുടര്‍ന്ന് ശനിയാഴ്ച പാകിസ്താനിലെ പഞ്ചാബ് നിയമസഭ യുദ്ധക്കളമായി മാറി.
തെരഞ്ഞെടുപ്പിനെ എതിര്‍ത്ത ഭരണകക്ഷിയിലെ (PTI) നിയമസഭാംഗങ്ങള്‍ മസാരിക്ക് നേരെ കൂജ എറിയുകയും ആക്രമിക്കുകയും മുടിക്ക് പിടിച്ച് വലിച്ചെറിയുകയും ചെയ്തു. ഈസമയം സുരക്ഷാഭടന്‍മാര്‍ സഭയിലുണ്ടായിരുന്നു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായി. രോഷാകുലരായ പിടിഐ നിയമസഭാംഗങ്ങള്‍ സെക്യൂരിറ്റി ഗാര്‍ഡുകളുടെ സാന്നിധ്യത്തില്‍ സഭ തടസപ്പെടുത്തി. അവര്‍ മസാരിയെ കൈയേറ്റം ചെയ്യുന്നത് തടയാന്‍ ഗാര്‍ഡുകള്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം.
ബഹളത്തെ തുടര്‍ന്ന് മസാരി സഭ വിട്ടുപോയതായി റിപോര്‍ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനായി നിയമസഭാ സമ്മേളനം ശനിയാഴ്ച രാവിലെ 11:30-ന് ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍, പിടിഐ നിയമസഭാംഗങ്ങളുടെ ബഹളം കാരണം വൈകി. പുതിയ പഞ്ചാബ് മുഖ്യമന്ത്രിയായി പിഎംഎല്‍-എന്‍ ഹംസ ശെഹ്ബാസിനെ പിന്നീട് തെരഞ്ഞെടുത്തിരുന്നു.
നേരത്തെ ഏപ്രില്‍ ഏഴിന് പാകിസ്താന്‍ മുസ്ലീം ലീഗ്-(Nawas) പുതിയ പഞ്ചാബ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനായി ഒരു ഹോടലില്‍ നിയമസഭാ സമ്മേളനം നടത്തിയിരുന്നു.
രാഷ്ട്രീയ നാടകങ്ങള്‍ക്കിടെ പഞ്ചാബ് നിയമസഭാ മന്ദിരം മുള്ളുവേലി ഉപയോഗിച്ച് പൂട്ടി സീല്‍ ചെയ്തതിന് ശേഷം, പാകിസ്താന്‍ മുസ്ലീം ലീഗ്-നവാസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ നിയമസഭാംഗങ്ങള്‍ ഒരു സ്വകാര്യ ഹോടലില്‍ വെച്ച് ഹംസ ശെഹ്ബാസിനെ ലാഹോറിലെ പഞ്ചാബ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു.
പഞ്ചാബ് നിയമസഭയ്ക്ക് പുറത്ത് നടന്ന സമ്മേളനം പ്രതിപക്ഷ നിയമസഭാംഗങ്ങള്‍ മാത്രം പങ്കെടുത്തതിനാല്‍ തെരഞ്ഞെടുപ്പിന് നിയമസാധുത കുറവാണ്. പഞ്ചാബ് നിയമസഭാ സ്പീകര്‍ പര്‍വേസ് ഇലാഹിയും ഡെപ്യൂടി സ്പീകര്‍ സര്‍ദാര്‍ ദോസ്ത് മുഹമ്മദ് മസാരിയും പിഎംഎല്‍-എന്‍ നിയമസഭാംഗങ്ങള്‍ വിളിച്ച 'അസംബ്ലി സെഷനില്‍' ഹാജരായിരുന്നില്ല.
ഹംസയെ പഞ്ചാബ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത സമ്മേളനത്തെക്കുറിച്ചോ വേദി മാറ്റത്തെക്കുറിച്ചോ തെരഞ്ഞെടുപ്പ് നടന്നതിനെക്കുറിച്ചോ പഞ്ചാബ് നിയമസഭാ സെക്രടേറിയറ്റ് അറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം.
അതിനിടെ ഏപ്രില്‍ മൂന്നിന് പഞ്ചാബ് നിയമസഭയുടെ 40-ാമത് സമ്മേളനത്തിനുള്ള ചെയര്‍മാന്മാരുടെ പാനലിലേക്ക് തന്നെ നിയമിച്ചതായി ശാസിയ ആബിദ് അവകാശപ്പെട്ടു.
ഡെപ്യൂടി സ്പീകര്‍ ഖാസിം ഖാന്‍ സൂരി യഥാര്‍ഥ സമ്മേളനം അവസാനിപ്പിച്ചതിന് ശേഷം പാകിസ്താനിലെ പിപിപിയുടെയും പിഎംഎല്‍-എനിന്റെയും നേതൃത്വത്തില്‍ സംയുക്ത പ്രതിപക്ഷം ഞായറാഴ്ച ദേശീയ അസംബ്ലിക്കുള്ളില്‍ ഒരു മോക് സെഷന്‍ നടത്തിയതിന് ശേഷമാണ് ഇത് സംഭവിച്ചതെന്നും അവകാശപ്പെട്ടു.
Keywords: Watch: PTI lawmakers manhandles Punjab Deputy Speaker, throws ‘lotas’ at him, Islamabad, News, Attack, Politics, World.PTI and PMLQ lawmakers attack Deputy speaker Dost Mazari with lotas - Dost Mazari is also from PTI pic.twitter.com/LNQ7THWHxY
— Murtaza Ali Shah (@MurtazaViews) April 16, 2022