ഉംറാന്‍ മാലിക് റോകറ്റിന്റെ വേഗതയിലെറിഞ്ഞ പന്ത് ലിയാം ലിവിംഗ് സ്റ്റണിന്റെ ബാറ്റില്‍ നിന്ന് അതിലും ഇരട്ടി വേഗത്തില്‍ പാഞ്ഞത് ശാരൂഖ് ഖാന്റെ തലയിലേക്ക്, വൈറല്‍ വീഡിയോ കാണാം

 


മുംബൈ: (www.kvartha.com 17.04.2022) ഉംറാന്‍ മാലിക് റോകറ്റിന്റെ വേഗതയിലെറിഞ്ഞ പന്ത് ലിയാം ലിവിംഗ് സ്റ്റണിന്റെ ബാറ്റില്‍ നിന്ന് അതിലും ഇരട്ടി വേഗത്തില്‍ പാഞ്ഞപ്പോള്‍ യഥാര്‍ഥത്തില്‍ ഞെട്ടിയത് ബൗളറല്ല, നോണ്‍-സ്ട്രൈകര്‍ ശാരൂഖ് ഖാനാണ്. കൃത്യസമയത്ത് ഒഴിഞ്ഞുമാറിയില്ലായിരുന്നെങ്കില്‍ പന്ത് ശാരൂഖിന്റെ തലയെടുത്തേനെ!

ഉംറാന്‍ മാലിക് റോകറ്റിന്റെ വേഗതയിലെറിഞ്ഞ പന്ത് ലിയാം ലിവിംഗ് സ്റ്റണിന്റെ ബാറ്റില്‍ നിന്ന് അതിലും ഇരട്ടി വേഗത്തില്‍ പാഞ്ഞത് ശാരൂഖ് ഖാന്റെ തലയിലേക്ക്, വൈറല്‍ വീഡിയോ കാണാം


ഐപിഎലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും പി ബി കെ എസും തമ്മിലായിരുന്നു മത്സരം. പിബികെഎസിന്റെ ആദ്യ ഇന്നിംഗ്‌സിലെ 12-ാം ഓവറിലെ അവസാന പന്തിലാണ് സംഭവം നടന്നത്. ലിവിംഗ് സ്റ്റണ്‍ ഉംറാന്റെ യോര്‍കര്‍ ബാറ്റിംഗ് പങ്കാളിയായ ഖാന് നേരെയാണ് തൊടുത്തുവിട്ടത്.

പന്ത് ബൗന്‍ഡറി കടന്നെങ്കിലും അവിശ്വസനീയതയോടെയും ഞെട്ടലോടെയും നോക്കിയിരുന്ന ഖാന്റെ മുഖത്തേക്ക് ചാനല്‍ കാമറകളെല്ലാം ഫോകസ് ചെയ്തു. ലിയാം ലിവിംഗ് സ്റ്റണ്‍ ഉടന്‍ തന്നെ ഖാന്റെ അടുത്തേക്ക് ചെന്ന് അവനെ തിരികെ ഉയര്‍ത്താന്‍ ഒരു കൈ നല്‍കി, അവന് എന്തെങ്കിലും പറ്റിയോ എന്ന് പരിശോധിച്ചു. ഇതോടെ കാണികളും മറ്റുള്ളവരും ആശങ്കയിലായി.

തന്റെ ക്രൂരമായ ഷോട് ഖാന്റെ തലയ്ക്ക് തൊട്ടുതാഴെക്കൂടെയാണ് പോയതെന്ന് ലിയാം ലിവിംഗ് സ്റ്റണ്‍ തിരിച്ചറിഞ്ഞു. മസ്തിഷ്‌കാഘാതം കളിയിലെ ഒരു പ്രധാന പ്രശ്‌നമായ സമയത്ത്, ഒരു പോറലുപോലും ഏല്‍ക്കാതെ രക്ഷപെട്ടതില്‍ ഖാന്‍ ആശ്വസിക്കുന്നു.

Keywords:  WATCH: Liam Livingstone almost takes Shahrukh Khan's head off with a cracking straight drive, Mumbai, News, IPL, Sports, Video, Social Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia