Follow KVARTHA on Google news Follow Us!
ad

Rana Kapoor | 'എം എഫ് ഹുസൈന്റെ 2 കോടി വില വരുന്ന ചിത്രം വാങ്ങാന്‍ നിര്‍ബന്ധിച്ചു, പത്മ പുരസ്‌കാരം കിട്ടാന്‍ ഇത് സഹായിക്കുമെന്ന് ഉറപ്പ് നല്‍കി'; പ്രിയങ്കാ ഗാന്ധിയെ വെട്ടിലാക്കി യെസ് ബാങ്ക് കേസില്‍ അറസ്റ്റിലായ മുന്‍ ചെയര്‍മാന്‍ റാണാ കപൂറിന്റെ വെളിപ്പെടുത്തല്‍

Was forced to buy M F Husain painting from Priyanka Gandhi, paid Rs 2 crore: Rana Kapoor in ED chargesheet#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്
മുംബൈ: (www.kvartha.com) പ്രിയങ്കാ ഗാന്ധിയെ വെട്ടിലാക്കി യെസ് ബാങ്ക് കേസില്‍ അറസ്റ്റിലായ മുന്‍ ചെയര്‍മാന്‍ റാണാ കപൂറിന്റെ വെളിപ്പെടുത്തല്‍. പ്രിയങ്ക ഗാന്ധിയില്‍ നിന്നും എംഎഫ് ഹുസൈന്റെ പെയിന്റിംഗ് വാങ്ങാന്‍ താന്‍ നിര്‍ബന്ധിതനായെന്ന് റാണാ കപൂര്‍ പറഞ്ഞു. സാമ്പത്തിക കുറ്റകൃത്യ കേസില്‍ അറസ്റ്റിലായ റാണാ കപൂര്‍ ഇഡിക്ക് നല്‍കിയ മൊഴിയിലാണ് ഇക്കാര്യമുള്ളത്.

പ്രിയങ്ക ഗാന്ധിയില്‍ നിന്ന് എം എഫ് ഹുസൈന്റെ രണ്ട് കോടി വില വരുന്ന ചിത്രം വാങ്ങാന്‍ കോണ്‍ഗ്രസ് നേതാവായ മുരളി ദേവ്‌റ നിര്‍ബന്ധിച്ചെന്ന് റാണാ കപൂര്‍ ഇഡിയുടെ ചോദ്യം ചെയ്യലില്‍ പറഞ്ഞു. പത്മ പുരസ്‌കാരം കിട്ടാന്‍ ഇത് സഹായിക്കുമെന്ന് മുരളി ദേവ്‌റ ഉറപ്പ് നല്‍കിയെന്നും ചിത്രം വാങ്ങിയ തുക സോണിയഗാന്ധിയുടെ ചികിത്സയ്ക്കായി ഉപയോഗിച്ചെന്നും പത്മപുരസ്‌കാരം കിട്ടിയില്ലെന്നും റാണ പറഞ്ഞതായി ഇഡിയുടെ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.  

മുരളി ദേവ്‌റ ആവശ്യപ്പെട്ട പ്രകാരം രണ്ട് കോടി രൂപയുടെ ചെക് നല്‍കി. പെയിന്റ് വിറ്റുകിട്ടിയ പണം സോണിയയുടെ ചികിത്സയ്ക്കായി വിനിയോഗിച്ചതായി മിലിന്ദ് ദേവ്‌റ (അന്തരിച്ച മുരളി ദേവ്റയുടെ മകന്‍) പിന്നീട് തന്നോട് രഹസ്യമായി പറഞ്ഞതായും റാണ കപൂര്‍ വെളിപ്പെടുത്തി. 

മിലിന്ദ് ദേവ്‌റയാണ് ചിത്രം വാങ്ങാന്‍ തന്നെ നിരന്തരം പ്രേരിപ്പിച്ചത്. ഇതിനായി വീട്ടിലും ഓഫിസിലും എത്തി. ചിത്രം വാങ്ങാന്‍ താല്‍പര്യമില്ലായിരുന്നെന്നും എന്നാല്‍ നിര്‍ബന്ധത്തെ തുടര്‍ന്നാണ് രണ്ട് കോടി നല്‍കി ചിത്രം വാങ്ങിയതെന്നും റാണ പറഞ്ഞതായി കുറ്റപത്രത്തില്‍ പറയുന്നു. 

News, National, India, Politics, Mumbai, Top-Headlines, Priyanka Gandhi, Bank, Enforcement, Case, Was forced to buy M F Husain painting from Priyanka Gandhi, paid Rs 2 crore: Rana Kapoor in ED chargesheet


സോണിയയുടെ ചികിത്സയ്ക്ക് അനുയോജ്യമായ സമയത്ത് ഗാന്ധി കുടുംബത്തെ സഹായിച്ചെന്നും തന്നെ വേണ്ടരീതിയില്‍ പരിഗണിക്കുമെന്നും സോണിയയുടെ വിശ്വസ്തനായ അഹ് മദ് പട്ടേല്‍ തന്നോട് പറഞ്ഞതായി കപൂര്‍ ഇഡിയോട് പറഞ്ഞു. 

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ യെസ് ബാങ്ക് സഹസ്ഥാപകന്‍, അദ്ദേഹത്തിന്റെ കുടുംബം, ഡിഎച്എഫ്എല്‍ പ്രമോടര്‍മാരായ കപില്‍, ധീരജ് വാധവന്‍ എന്നിവര്‍ക്കും മറ്റുള്ളവര്‍ക്കുമെതിരെ ഇഡി സമര്‍പിച്ച രണ്ടാമത്തെ അനുബന്ധ കുറ്റപത്രത്തിലാണ് പ്രിയങ്ക ഗാന്ധിക്കെതിരെയും മുരളി ദേവ്‌റക്കുമെതിരെയുള്ള മൊഴികളുള്ളത്.

Keywords: News, National, India, Politics, Mumbai, Top-Headlines, Priyanka Gandhi, Bank, Enforcement, Case, Was forced to buy M F Husain painting from Priyanka Gandhi, paid Rs 2 crore: Rana Kapoor in ED chargesheet

Post a Comment