Waqf Board| വഖഫ് ബോര്‍ഡ് നിയമനം: മുസ്ലിം സംഘടനകളുമായി ചര്‍ച ചെയ്ത് ഉചിത തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി

 


തിരുവനന്തപുരം: (www.kvartha.com) വഖഫ് ബോര്‍ഡ് നിയമനത്തില്‍ മുസ്ലിം സംഘടനകളുമായി ചര്‍ച ചെയ്ത് ഉചിത തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. യോഗ്യരായവരെ നിയമിക്കാന്‍ ആവശ്യമായ സംവിധാനം ഒരുക്കും. നിയമനങ്ങള്‍ സംബന്ധിച്ച് മുസ്ലിം സമുദായ നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തില്‍ സര്‍കാരിന് തുറന്ന മനസാണുള്ളതെന്നും അദ്ദേഹം യോഗത്തെ അറിയിച്ചു.

നിയമനങ്ങള്‍ പി എസ് സിക്ക് വിടണമെന്ന ആവശ്യം ഉയര്‍ന്നു വന്ന ഘട്ടങ്ങളിലൊന്നും എതിര്‍പ്പ് ഉണ്ടായിട്ടില്ല. 2016 ജൂലൈ 19ന് ചേര്‍ന്ന വഖഫ് ബോര്‍ഡ് യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ഈ യോഗത്തിലോ, പിന്നീടോ എതിരഭിപ്രായം ഉണ്ടായില്ല. ഗവര്‍ണര്‍ ഒപ്പുവച്ച് നിയമം ആയ ശേഷമാണ് വിവാദം ഉണ്ടായത്. സബ്ജക്ട് കമറ്റി വിഷയം പരിഗണിച്ച വേളയിലും നിയമസഭയില്‍ ഈ വിഷയത്തില്‍ ചര്‍ച നടന്നപ്പോഴും പി എസ് സിക്ക് വിടരുത് എന്ന വാദം ആരും ഉന്നയിച്ചില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

 Waqf Board| വഖഫ് ബോര്‍ഡ് നിയമനം: മുസ്ലിം സംഘടനകളുമായി ചര്‍ച ചെയ്ത് ഉചിത തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി


വഖഫ് ബോര്‍ഡിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ ശേഷമുള്ള ഒഴിവുകള്‍ പി എസ് സിക്ക് റിപോര്‍ട് ചെയ്യാനാണ് 2017 നവംബര്‍ 15ലെ മന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുന്ന വേളയില്‍ തീരുമാനിച്ചത്. ജോലി ചെയ്തു വരുന്നവര്‍ക്ക് സംരക്ഷണം വേണം എന്ന ആവശ്യം മാത്രമാണ് നിയമസഭയിലെ ചര്‍ചയിലും ഉണ്ടായത്. അതിനാലാണ് നിയമനിര്‍മാണവുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുസ്ലിം സംഘടനാ നേതാക്കള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ യോഗത്തില്‍ അറിയിച്ചു.

മന്ത്രി വി അബ്ദു റഹ് മാന്‍, ചീഫ് സെക്രടറി ഡോ. വി പി ജോയ്, പ്രിന്‍സിപല്‍ സെക്രടറി എ പി എം മുഹമ്മദ് ഹനീഷ്, കേരള മുസ്ലിം ജമാഅത്തിനെ പ്രതിനിധീകരിച്ച് സഈദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍, എ സെയ്ഫുദ്ദീന്‍ ഹാജി, സമസ്ത കേരളം ജംഇയ്യത്തുല്‍ ഉലമയില്‍ നിന്ന് വടക്കോട്ട് മൊയ്തീന്‍കുട്ടി ഫൈസി, മോയിന്‍കുട്ടി മാസ്റ്റര്‍, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷനെ പ്രതിനിധീകരിച്ച് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, കേരള നദു വത്തുല്‍ മുജാഹിദീനെ പ്രതിനിധീകരിച്ച് ടി പി അബ്ദുല്ല കോയ മഅ്ദനി, ഡോ. ഹുസയിന്‍ മടവൂര്‍, വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷനില്‍ നിന്ന് ടി കെ അശ്‌റഫ്, ഡോ. നഫീസ്, മര്‍കസുദ് അവയില്‍ നിന്ന് ഡോ. ഐ പി അബ്ദുല്‍ സലാം, എന്‍ എം അബ്ദുല്‍ ജലീല്‍, മുസ്ലിം എഡ്യുകേഷന്‍ സൊസൈറ്റിയില്‍ നിന്ന് ഡോ. പി എ ഫസല്‍ ഗഫൂര്‍, പ്രൊഫ. കടവനാട് മുഹമ്മദ്, മുസ്ലിം സര്‍വീസ് സൊസൈറ്റിയില്‍ നിന്ന് ഡോ. ഇ മുഹമ്മദ് ശരീഫ്, അഹമ്മദ് കുഞ്ഞ്, കേരള മുസ്ലിം ജമ അത്ത് കൗണ്‍സിലിനെ പ്രതിനിധീകരിച്ച് കെ എം ഹാരിസ്, കരമന ബയാര്‍, തബ്ലിഗ് ജമാഅത്തിനെ പ്രതിനിധീകരിച്ച് സെഈദുല്‍ ആബിദീന്‍ കെ പി, ഹാരിഫ് ഹാജി, എം ഇ സി എ (Meca) യില്‍ നിന്ന് എ ഐ മുബീന്‍, പ്രൊഫ. ഇ അബ്ദുര്‍ റശീദ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Keywords:  Appointment of Waqf Board: CM says appropriate decision will be taken after consultation with Muslim organizations, Thiruvananthapuram, News, Muslim, Meeting, PSC, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia