Follow KVARTHA on Google news Follow Us!
ad

Consumer Court | ക്യാരി ബാഗിന് ഉപഭോക്താവില്‍ നിന്ന് 12 രൂപ ഈടാക്കി; വസ്ത്രവ്യാപാരി നഷ്ടപരിഹാരമായി 21,000 രൂപ നല്‍കണമെന്ന് ഉപഭോക്തൃ കോടതി!

Clothing Retailer Charges Rs 12 To Customer For Carry Bag, Now Asked To Pay Rs 21K As Compensation#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
വിശാഖപട്ടണം: (www.kvartha.com) ഒരു ക്യാരി ബാഗിന് 12 രൂപ ഈടാക്കിയതിന് ഉപഭോക്താവിന് നഷ്ടപരിഹാരമായി 21,000 രൂപ നല്‍കാന്‍ മള്‍ടി-ബ്രാന്‍ഡ് വസ്ത്ര ശൃംഖലയായ എഫ് എൽ എഫ് എലിന്റെ (FLFL) ഭാഗമായ സെന്‍ട്രലിനോട് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ഉപഭോക്തൃ കോടതി ഉത്തരവിട്ടു. പരാതിക്കാരിയും നഗരവാസിയുമായ സീപാന രാമറാവു എന്ന സ്ത്രീയോട് ഈടാക്കിയ 12 രൂപ തിരികെ നല്‍കാൻ ചില്ലറ വ്യാപാരിയോട് കമീഷന്‍ അംഗങ്ങളായ റഹിമുന്നിസ ബീഗം, അധ്യക്ഷ അംഗം വാരി കൃഷ്ണ മൂര്‍ത്തി എന്നിവര്‍ ഉത്തരവിട്ടു.
  
Andhra Pradesh, News, National, Cash, Price, Court, Court Order, Dress, Shop, Shop Owner, Complaint, Vizag: Clothing Retailer Charges Rs 12 To Customer For Carry Bag, Now Asked To Pay Rs 21K As Compensation.

ഉപഭോക്താവിന്റെ അപേക്ഷ ഭാഗികമായി അംഗീകരിക്കുകയും മാനസികമായി നേരിട്ട പ്രയാസത്തിന് നഷ്ടപരിഹാരമായി 21,000 രൂപയും നിയമച്ചെലവായി 1,500 രൂപയും നല്‍കാനും വ്യാപാരിയോട് കമീഷന്‍ ഉത്തരവിട്ടതായി ടൈംസ് ഓഫ് ഇന്‍ഡ്യ റിപോര്‍ട ചെയ്തു.


പരാതി ഇങ്ങനെ

2019 ജൂലൈ 14 ന് ചില്ലറ വ്യാപാരിയില്‍ നിന്ന് സ്ത്രീ 628.96 രൂപ വിലയുള്ള വസ്ത്രങ്ങള്‍ വാങ്ങിയിരുന്നു. കാഷ്യര്‍ വസ്ത്രങ്ങള്‍ ഒരു ക്യാരി ബാഗില്‍ വയ്ക്കുകയും അതിന്റെ വിലയായി 12 രൂപ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്‌തെന്നാണ് പരാതി. പരാതിക്കാരൻ ഇത് ചോദ്യം ചെയ്യുകയും ക്യാരി ബാഗിന് പണം നല്‍കാതിരിക്കുകയും ചെയ്തെങ്കിലും പണം നല്‍കണമെന്ന് കാഷ്യര്‍ നിര്‍ബന്ധിച്ചു. അതോടെ പണം നല്‍കിയ ശേഷം കടയുടെ മാനജരോട് സംസാരിച്ചെങ്കിലും ക്യാരി ബാഗ് സൗജന്യമായി നല്‍കാന്‍ അവർ വിസമ്മതിച്ചു.

എന്നാന്‍ ക്യാരി ബാഗില്‍ ചില്ലറ വില്‍പനക്കാരന്റെ ലോഗോ ഇരുവശത്തും അച്ചടിച്ചിരുന്നു. കടയുടെ പരസ്യത്തിന് ഉപയോഗിക്കുന്ന ക്യാരി ബാഗിന് പണം ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് പരാതിക്കാരന്‍ വിശദീകരിച്ചെങ്കിലും മാനജര്‍ ദേഷ്യപ്പെട്ടു. അതോടെ മാനസിക പീഡനത്തിന് നഷ്ടപരിഹാരം നല്‍കാന്‍ ചില്ലറ വ്യാപാരിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഉപഭോക്തൃ ഫോറത്തെ സമീപിക്കുകയായിരുന്നു.

Keywords: Andhra Pradesh, News, National, Cash, Price, Court, Court Order, Dress, Shop, Shop Owner, Complaint, Vizag: Clothing Retailer Charges Rs 12 To Customer For Carry Bag, Now Asked To Pay Rs 21K As Compensation.

< !- START disable copy paste -->

Post a Comment