Follow KVARTHA on Google news Follow Us!
ad

Kashmir Files | ബോക്‌സ് ഓഫീസ് കവര്‍ന്ന ബോളിവുഡ് ചിത്രം 'കശ്മീര്‍ ഫയല്‍സ്' ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

Vivek Agnihotri directed The Kashmir Files to premiere on Zee5 on THIS date#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മുംബൈ: (www.kvartha.com) ബോക്‌സ് ഓഫീസ് കവര്‍ന്ന ബോളിവുഡ് ചിത്രം 'കശ്മീര്‍ ഫയല്‍സ്' ഒടിടി റിലീസിന് ഒരുങ്ങുന്നു. തിയേറ്ററുകളിലെത്തി രണ്ട് മാസത്തിന് ശേഷമാണ് ഒടിടി റിലീസിനെത്തുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ സീ 5 ലൂടെ മെയ് 13 ന് ആണ് ചിത്രം എത്തുക. മാര്‍ച് 11 നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. 
 
കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറഞ്ഞ ചിത്രം ഉള്ളടക്കം കൊണ്ട് സമീപകാലത്ത് ഏറെ ചര്‍ചയും പ്രശംസയും വിവാദവും സൃഷ്ടിച്ചിരുന്നു. വിവേക് അഗ്‌നിഹോത്രിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

മിഥുന്‍ ചക്രവര്‍ത്തി, അനുപം ഖേര്‍, ദര്‍ശന്‍ കുമാര്‍, പല്ലവി ജോഷി, ചിന്മയി മാണ്ട്‌ലേകര്‍, പുനീത് ഇസ്സര്‍, പ്രകാശ് ബേലവാടി, അതുല്‍ ശ്രീവാസ്തവ, മൃണാല്‍ കുല്‍ക്കര്‍ണി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്. 18 ദിവസം കൊണ്ട് 266.40 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. 

മാര്‍ച്ച് 11ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ റിലീസ് രാജ്യമൊട്ടാകെ 630 തിയറ്ററുകളില്‍ മാത്രമായിരുന്നു. എന്നാല്‍ വിതരണക്കാരെയും തിയേറ്റര്‍ ഉടമകളെയും അമ്പരപ്പിച്ചുകൊണ്ട് നേടിയ കളക്ഷന്‍ 4.25 കോടി ആയിരുന്നു. രണ്ടാം ദിനമായ ശനിയാഴ്ച 10.10 കോടി നേടിയതോടെ തിയറ്റര്‍ ഉടമകളുടെ ആവശ്യപ്രകാരം ചിത്രത്തിന് സ്‌ക്രീന്‍ കൗണ്ട് വലിയ രീതിയില്‍ വര്‍ധിപ്പിച്ചിരുന്നു. 

News,National,India,Mumbai,Cinema,Bollywood,Entertainment,Business,Finance,Technology, Vivek Agnihotri directed The Kashmir Files to premiere on Zee5 on THIS date


ചിത്രത്തിന് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും രംഗത്തെത്തിയിരുന്നു. അതേസമയം ചിത്രത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസും സിപിഎമും രംഗത്തെത്തിയിരുന്നു. ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്നായിരുന്നു കോണ്‍ഗ്രസ് വിമര്‍ശനം. 

ചിത്രം ന്യൂനപക്ഷങ്ങളെ ആകെ മോശക്കാരായി ചിത്രീകരിക്കുകയാണെന്നും ഇത്തരം വര്‍ഗീയത അംഗീകരിക്കാന്‍ ആകില്ലെന്നും സിപിഎം കേന്ദ്രകമിറ്റിയും വ്യക്തമാക്കിയിരുന്നു. എഴുത്തുകാരന്‍ അശോക് സ്വെയ്ന്‍, നടി സ്വര ഭാസ്‌കര്‍ തുടങ്ങി നിരവധി വ്യക്തികളും ചിത്രത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

Keywords: News,National,India,Mumbai,Cinema,Bollywood,Entertainment,Business,Finance,Technology, Vivek Agnihotri directed The Kashmir Files to premiere on Zee5 on THIS date

Post a Comment