Fan Without Electricity | കൊടുംചൂടില്‍ വൈദ്യുതിയില്ലാതെ ഫാന്‍ ഉപയോഗിക്കുന്ന യുവാവ്; വീഡിയോ വൈറൽ

 


ന്യൂഡെല്‍ഹി:(www.kvartha.com) രാജ്യത്ത് കൊടുംചൂടും ഉഷ്ണതരംഗവും കാരണം ജനം വലയുമ്പോള്‍ കൊടുംചൂടില്‍, വൈദ്യുതിയില്ലാതെ ഫാന്‍ ഉപയോഗിക്കുന്ന യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ചൂടും പവര്‍ കടും മനുഷ്യരെ വലയ്ക്കുമ്പോഴാണ് യുവാവിന്റെ തലയില്‍ ഇങ്ങിനെ ഒരു ആശയം ഉദിച്ചത്. ക്ഷമയും അര്‍പ്പണബോധവും പവര്‍കടും ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും ഈ ഐഡിയ പരീക്ഷിക്കാവുന്നതാണ്.
                   
Fan Without Electricity | കൊടുംചൂടില്‍ വൈദ്യുതിയില്ലാതെ ഫാന്‍ ഉപയോഗിക്കുന്ന യുവാവ്; വീഡിയോ വൈറൽ

യുവാവ് കൈകള്‍ കൊണ്ട് ടേബിള്‍ ഫാന്‍ ചുഴറ്റാന്‍ തുടങ്ങുന്നിടത്ത് നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. അതില്‍ നിന്ന് ലഭിക്കുന്ന തണുപ്പിന്റെ നിമിഷങ്ങള്‍ ആസ്വദിക്കാന്‍ അവന്‍ വേഗം കട്ടിലിലേക്ക് കിടക്കുന്നു. പങ്കയുടെ ചലനം നിലയ്ക്കുമ്പോള്‍ യുവാവ് വീണ്ടും വീണ്ടും ഇതേ നടപടി ആവര്‍ത്തിക്കുന്നു. കല്‍കരി ക്ഷാമം കാരണം വൈദ്യുതി പ്രതിസന്ധി നേരിടുന്ന രാജ്യത്തെ ഭരണാധികാരികളെ ഇതിലും ഭംഗിയായി ട്രോളാന്‍ ട്രോളന്മാര്‍ക്ക് പോലും കഴിയില്ല.
ഐഎഎസ് ഉദ്യോഗസ്ഥന്‍ അവനീഷ് ശരണ്‍ ആണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. 'ഈ സാങ്കേതികവിദ്യ ഇന്‍ വിട്ടുപോകാന്‍ പാടില്ല' എന്ന വീഡിയോയ്ക്ക് അടിക്കുറുപ്പെഴുതി. 347 ആയിരത്തിലധികം കാഴ്ചകളുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പങ്കിടുകയും ഏറെ രസകരമായ പ്രതികരണങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു!

'വൈദ്യുതി ഇല്ലാതെ ഒരു ഫാന്‍ എങ്ങനെ സ്വയം പ്രവര്‍ത്തിക്കാം എന്നതിനെക്കുറിച്ചുള്ള ഒരു പരിഹാരം ഒടുവില്‍ കണ്ടെത്തി, പക്ഷേ ചിലവ് വളരെ കൂടുതലാണ്,'' ഒരു ട്വിറ്റര്‍ ഉപയോക്താവ് എഴുതി. 'നിങ്ങള്‍ ഇത് ഇഷ്ടപ്പെടുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്, ഇഷ്ടമായെങ്കില്‍, വേനല്‍ക്കാലത്ത് നിങ്ങളുടെ വീടുകളില്‍ തണുപ്പും കാറ്റും നിലനിര്‍ത്താന്‍ എന്തുകൊണ്ട് ഇത് ഉപയോഗിച്ചുകൂടാ' മറ്റൊരാളെഴുതി. രാജ്യത്ത് മെയ് അഞ്ച് വരെ ഉഷ്ണതരംഗം ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Keywords: News, National, Top-Headlines, Viral, Video, Electricity, Social-Media, VIRAL: Amid heatwave spell, Indian man's hack to use fan without electricity will BLOW your mind - WATCH.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia