Follow KVARTHA on Google news Follow Us!
ad

'എല്ലാദിവസവും മെയില്‍ അയക്കുന്നുണ്ട്, കണക്ക് കൊടുക്കുന്നുണ്ട്'; എന്തിനാണ് കേന്ദ്രം കോവിഡ് വിവരം നല്‍കുന്നില്ലെന്ന തെറ്റായ കാര്യം പ്രചരിപ്പിക്കുന്നതെന്ന് ആരോഗ്യമന്ത്രി

Veena George says they email covid details regularly, central government is spreading false details #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com) കോവിഡ് കണക്ക് നല്‍കുന്നില്ലെന്ന പ്രചാരണത്തില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡ് കണക്ക് നല്‍കുന്നില്ലെന്നത് തെറ്റായ പ്രചാരണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. നാഷനല്‍ സര്‍വൈലന്‍സ് യൂനിറ്റിന് കണക്ക് കൊടുക്കുന്നുണ്ട്. എല്ലാദിവസവും മെയില്‍ അയക്കുന്നുണ്ടെന്നും കേന്ദ്രം തെറ്റായ കാര്യം പ്രചരിപ്പിക്കുന്നത് എന്തിനാണെന്നും ആരോഗ്യമന്ത്രി ചോദിച്ചു. 

ആഴ്ചയിലൊരിക്കല്‍ പൊതുജനങ്ങള്‍ അറിയാന്‍ കോവിഡ് റിപോര്‍ട് ഉണ്ടാകും. രോഗബാധ കൂടിയാല്‍ ദിവസവും ബുളറ്റിന്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞതിനാലാണ് കണക്ക് പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിവച്ചതെന്നും വകുപ്പില്‍ ഡാറ്റാ ശേഖരണം തുടരുമെന്നുമായിരുന്നു ആരോഗ്യ മന്ത്രിയുടെ വിശദീകരണം.

News, Kerala, State, Thiruvananthapuram, COVID-19, Health, Health & Fitness, Minister, Central Government, Top-Headlines, Veena George says they email covid details regularly, central government is spreading false details


കോവിഡ് കണക്കുകള്‍ കൃത്യമായി പുറത്തുവിടണമെന്നാവശ്യപ്പെട്ട് ആരോഗ്യ സെക്രടറിക്ക് കേന്ദ്രം കത്തയച്ചിരുന്നു. കോവിഡ് കണക്കുകള്‍ കൃത്യമായി പ്രസിദ്ധീകരിക്കുന്നത് രോഗ വ്യാപനം തടയുന്നതിന് നിര്‍ണായകമാണെന്നും കത്തില്‍ പറഞ്ഞിരുന്നു. അഞ്ച് ദിവസത്തിന് ശേഷം കേരളം ഒറ്റയടിക്ക് കോവിഡ് കണക്കുകള്‍ പുറത്ത് വിട്ടതാണ് രാജ്യത്തെയാകെ കോവിഡ് കണക്ക് ഉയരാനിടയാക്കിയെന്ന് ചൂണ്ടികാണിച്ചാണ് ആരോഗ്യ മന്ത്രാലയം കേരളത്തിന് കത്തയച്ചത്. 

ഏപ്രില്‍ 13 മുതല്‍ 17 വരെ കേരളം കോവിഡ് കണക്കുകള്‍ കേരളം പ്രസിദ്ധീകരിച്ചിരുന്നില്ല. ഈ കാലയളവിലെ 150 കോവിഡ് മരണങ്ങളും തിങ്കളാഴ്ചയാണ് സംസ്ഥാനം പുറത്തുവിട്ടത്. കണക്ക് പ്രസിദ്ധീകരിച്ച സംസ്ഥാന സര്‍കാരിന്റെ തീരുമാനത്തിനെതിരെ നേരത്തെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 

Keywords: News, Kerala, State, Thiruvananthapuram, COVID-19, Health, Health & Fitness, Minister, Central Government, Top-Headlines, Veena George says they email covid details regularly, central government is spreading false details 

Post a Comment